കിഫ്ബി പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യന്ത്രി; 100 കോടിക്ക് മുകളിലുളള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചേക്കും

June 10, 2020 |
|
News

                  കിഫ്ബി പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യന്ത്രി; 100 കോടിക്ക് മുകളിലുളള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചേക്കും

വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞ 474 പുതിയ പ്രധാന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. 50 കോടിക്ക് മുകളിലുളള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ അവലോകനം ചെയ്യും. ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പദ്ധതികളെ മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി തലത്തിലുളള അവലോകനത്തിനും വിധേയമാക്കും.

കിഫ്ബി പദ്ധതികള്‍ക്കായുളള ഭൂമി ഏറ്റെടുക്കലിന് വേഗം കൂട്ടണമെന്നും കിഫ്ബിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലുളള 125 പദ്ധതികള്‍ സിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം. 100 കോടിക്ക് മുകളിലുളള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

23 ഭരണ വകുപ്പുകള്‍ക്ക് കീഴിലായി നടപ്പാക്കുന്ന 54391.47 കോടി രൂപയുടെ 679 പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അവലോകന യോഗത്തില്‍ വകുപ്പ് മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിയുണ്ടെങ്കിലും വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ യോഗത്തില്‍ മന്ത്രിമാരായ  ഡോ.ടി.എന്‍.തോമസ് ഐസക്ക്, ജി. സുധാകരന്‍, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോ?ഗ തീരുമാനങ്ങളെ സംബന്ധിച്ച് കിഫ്ബി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദമാക്കി.

Related Articles

© 2025 Financial Views. All Rights Reserved