ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാര്‍ത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫാക്ടറികള്‍; ശമ്പളം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യത

May 11, 2020 |
|
News

                  ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാര്‍ത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫാക്ടറികള്‍; ശമ്പളം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാര്‍ത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഫാക്ടറികള്‍. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും. ലോക്ക്ഡൗണ്‍ നീക്കിയാല്‍ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

മെയ് 17നു ശേഷം ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പത്തുജീവനക്കാരിലധികം പേര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്.

നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved