ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു; രാജി കാലാവധി പൂര്‍ത്തിയാകാതെ

January 08, 2019 |
|
News

                  ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു; രാജി കാലാവധി പൂര്‍ത്തിയാകാതെ

ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാകാതെയാണ് ജിം യോങ് കിം സ്ഥാനമൊഴിയുന്നത്. 2022 ഫിബ്രുവരി ഒന്നിനാണ് കിം യോങ് യഥാര്‍ത്ഥത്തില്‍ ലോക ബാങ്കിന്റെ അധികാരമൊഴിയേണ്ടത്. 2012 ജൂലൈ ഒന്നിനാണ് തെക്കന്‍ കൊറിയക്കാരനായ കിം ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. 

വികസിത രജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പദ്ധതി നടപ്പിലാക്കുന്നത് കൊണ്ടാണ് കിം സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങള്‍ക്ക് കൂടുതല്‍ തുക  ഇതിന് വേണ്ടി നീക്കി വെക്കുന്നതിനോട്  കിം വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് സൂചന. 

രണ്ട് തവണയാണ് കിം ലോക ബാങ്കിന്റെ പ്രസിഡന്റായത്. കിംന്റെ അപ്രതീക്ഷിത രാജിയെ പറ്റി കൂടുതല്‍ വിശദീകരണം ലോക് ബാങ്ക് അധികൃതര്‍ ഇടുവരെ നല്‍കിയിട്ടില്ല. യോങ് കിംന്റെ രാജി ആഗോള സാമ്പത്തിക ലോകം ഒന്നടങ്കം വിലയിരുത്തുമെന്നുറപ്പാണ്. 

അപ്രതീക്ഷിത രാജിയെ പറ്റി കൂടുതല്‍ വിശദീകരണം നല്‍കാത്തത് കൊണ്ടാണ് രാജിയെ പറ്റി സാമ്പത്തിക ലോകം ഒന്നടങ്കം നിരീക്ഷിക്കുന്നത്. ദാരിദ്ര നിര്‍മാജന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് കിം നല്‍കിയ മറുപടി.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved