
ആഗോള ഇലക്ടോണിക് വീഡിയോ ഗെയിം വിപണി മേഖലയില്‍ 2019 ല്‍ കൂടുതല്‍ വരുമാന വളര്‍ച്ച രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ 9.6 ശതമാനം ഈ മേഖലയിലെ വിപണിയില്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഗോയിമിങ് അനലിറ്റിക്ക് ഫെയിം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മേഖലകളിലെ വരുമാനത്തില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞത്. 2019 ലെ വരുമാനം 152.1 ബില്യണ്‍ ഡോളറായി വരുമാനം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗം വര്‍ധിച്ചതും, സ്മാര്‍ട് ഫോണ്‍,, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം അധികരിച്ചതു മൂലമാണ് ഗെയിമിങ് മേഖലയിലെ വിപണി കേന്ദ്രം കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് കാരണമാകുന്നത്. ഗെയ്മുകളോടുള്ള അതിയായ താത്പര്യവും ഈ മേഖലയിലെ വിപണി കേന്ദ്രം ശക്തിപ്പെടുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇലക്ടോണിക് വിഡിയോ ഗെയിം വപണിയില്‍ കൂടുതല്‍ വരുമാന വളര്‍ച്ചയുണ്ടാകും. അതേസമയം ഇലക്ടോണിക് ഗെയിമിങ് മേഖലയിലെ വിപണിയില്‍ നിന്നും ചൈനയെ അമേരിക്ക മറികടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.