കൊറോണ ആഗോള സമ്പന്നര്‍ക്കുണ്ടാക്കിയ നഷ്ടം 203 ബില്യണ്‍ ഡോളര്‍; ഇതുവരെ അര ട്രില്യണ്‍ വരെ നഷ്ടം വന്നതായി റിപ്പോര്‍ട്ട്; കോവിഡ്-19 വരുത്തിയ നഷ്ടം ഭീമം തന്നെ

March 10, 2020 |
|
News

                  കൊറോണ ആഗോള സമ്പന്നര്‍ക്കുണ്ടാക്കിയ നഷ്ടം 203 ബില്യണ്‍ ഡോളര്‍; ഇതുവരെ അര ട്രില്യണ്‍ വരെ നഷ്ടം വന്നതായി റിപ്പോര്‍ട്ട്; കോവിഡ്-19 വരുത്തിയ നഷ്ടം ഭീമം തന്നെ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഘാതം സമ്പന്നരുടെ നിലനില്‍പ്പിനെ ബാധിക്കുകയാണ്. ബിസിനസ് ഇടപാടുകളും, നിക്ഷേപക ഇടപാടുകളും താറുമാറായതോടെ ആഗോള രംഗം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കോവിഡ്-19 മൂലം മരണ സംഖ്യ പെരുകുകയും, അന്താരാഷ്ട്ര തലത്തില്‍ യാത്രാ വിലക്കുകള്‍  കര്‍ശനമാക്കുകയും ചെയ്തതോടെ കോവിഡ്-19 മൂലം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നരായ 500 പേര്‍ക്ക് തിങ്കളാഴ്ച്ച 203 ബില്യണ്‍ ഡോളറോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയും, എണ്ണ വിപണിയും ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് വഴുതി വീണത്.  

ലോക കോടീശ്വരന്‍മാരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഏറ്റവും വലി പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഒമ്പതാമത്തെ കോടീശ്വരനും, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ  മുകേഷ് അംബാനിക്ക് മാത്രം ഇന്നലെ നഷ്ടം വന്നത് 5.7 ബില്യണ്‍ ഡോളറാണ്. ഫ്രഞ്ച് കോടീശ്വരനായ ബെര്‍നാര്‍ഡ് അര്‍നാള്‍ട്ടിന് 4.2 ബില്യണ്‍ ഡോളറും, ആമസോണ്‍ മേധാവി ജെഫ് ബെസോസിനും, വാറെന്‍ ബഫെറ്റിനും 4.4 ബില്യണ്‍ ഡോളോളം രൂപ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ആഗോള ഓഹരി വിപണിയിലെ തകര്‍ച്ചയാണ് ഇന്നലെ ലോക സമ്പന്നരുടെ ആസ്തിയില്‍ ഇടിവ് വരാന്‍ കാരണമായത്.  ഇന്നലെ വ്യാപാരം തുടങ്ങി യുഎസിലെ ആദ്യ 96 മിനിറ്റിനുള്ളില്‍ ലോകത്തെ 500 സമ്പന്നര്‍ക്ക് മൊത്തം 203 ബില്യണ്‍ ഡോളര്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ് 2016 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ്.. 2020 ല്‍ ഇതുവരെ മികച്ച 500 പേരുടെ സംയോജിത ഭാഗ്യത്തില്‍ നിന്ന് അര ട്രില്യണ്‍ ഡോളറിലധികം നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Related Articles

© 2025 Financial Views. All Rights Reserved