
ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെ വന്‍ കടക്കെണിയിലാണെന്ന വാര്‍ത്ത ആഗോള തലത്തില്‍ ഓഹരി വപിണികളെ ബാധിച്ചപ്പോള്‍ ശതകോടീശ്വരന്മാര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 135 ബില്യണ്‍ (10 ലക്ഷം കോടി രൂപ) ഡോളര്‍. ബ്ലൂംബര്‍ഗര്‍ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ്‌ല കോര്‍പറേഷന്‍ ഉടമ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ 7.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യണ്‍ കുറഞ്ഞ് 194.2 ബില്യണുമായി.
ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോള്‍ ഇടപാടുകള്‍ക്കുള്ള പണം പോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവര്‍ഗ്രാന്‍ഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ വരാനിരിക്കുന്ന തീരുമാനങ്ങളും കൂടിയായപ്പോള്‍ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആന്‍ഡ്പി 500 സൂചിക 1.7 ശതമാനം തകര്‍ച്ച നേരിട്ടു.