
മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49 ശതമാനത്തില്‍ നിന്ന് മെയില്‍ 12.49 ശതമാനമായാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിര്‍മാണ വസ്തുക്കള്‍, അസംസ്‌കൃത എണ്ണ, മിനറല്‍ ഓയില്‍സ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നില്‍. 2020 മെയില്‍ (-)3.37 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.
അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തില്‍ ഉയര്‍ന്നു. വിവിധയിടങ്ങളിലെ ലോക്ഡൗണ്‍മൂലം വിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തല്‍. ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തില്‍ കുറവാണ് രേഖപ്പെടുത്തയത്. ഉള്ളവിലയില്‍ വര്‍ധനവുണ്ടായെങ്കിലും മെയില്‍ ഇത് 4.31 ശതമാനത്തില്‍ നിന്നു.