
രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊര്‍ജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. മാര്‍ച്ചില്‍ 7.39 ശതമാനമായിരുന്നു സൂചിക.
മാര്‍ച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലില്‍ 3.83 ശതമാനമാണ് ഉയര്‍ന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍, മിനറല്‍സ്, അസംസ്‌കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ വരിക. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലില്‍ 4.29 ശതമാനമാണ്. മാര്‍ച്ചിലേതില്‍ നിന്ന് നേരിയ തോതില്‍ കുറവുണ്ടായി. 5.25 ശതമാനമായിരുന്നു മാര്‍ച്ചിലെ പണപ്പെരുപ്പം.