
മൊത്തവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കില്‍ (ഡബ്ല്യുപിഐ) ആഗസ്റ്റ് മാസത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തില്‍ നിന്ന് വ്യത്യാസമാല്ലാതെ ഓഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം നിരക്ക് 1.08 ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം 2018 ജൂലൈ മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.62 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഇന്ധന വിലയിലും, വൈദ്യുതി നിരക്കിലുമുണ്ടായ ഇടിവ് മൂലം പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഓഗസ്റ്റില്‍ സഹായകമായി. ജൂലൈ മാസത്തില്‍ ഭക്ഷ്യ മേഖലയുടെ പണപ്പെരുപ്പ നിരക്ക് 7.67 ശതമാനാമിയിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. പച്ചക്കറി വിഭവങ്ങളുടെ പണപ്പെരുപ്പം 13.07 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 0 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തില്‍ നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പ നിരക്കായി രേഖപ്പെടുത്തിയിട്ടുള്ളത് 0.34 ശതമാനമായിരുന്നു. അതേസമയം എന്നാല്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ മൊത്തവില പണപ്പെരുപ്പ നിരക്ക് 6.98 ശതമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. എന്നാല്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയാന്‍ കാരണമായത് ഇന്ധന, വൈദ്യുതി മേഖലയിലയെും, വൈദ്യുതി മേഖലയിലും അുഭവപ്പെട്ട പണച്ചുരുക്കമാണ്.
എന്നാല്‍ ഇന്ധന മേഖലയില്‍ അനുഭവപ്പെട്ട പണപ്പെരുപ്പം 3.64 ഉം, വൈദ്യുതി മേഖലയില്‍ 2.2 ശതമാനവുമാണ് മൊത്തവിലയെ അടിസഥാനമാക്കിയുള്ള പണപ്പരപ്പ നിരക്കായി ആകെ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ ആകെ പണപ്പെരുപ്പം ജൂലൈ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 4.29 ശതമാനവും, ജൂണില്‍ ആകെ രേഖപ്പെടുത്തിയത് 5.06 ശതമാനമാണ് രേഖപ്പെടുത്തിയത്.