7.4 ശതമാനം സാമ്പത്തിക വളര്‍ച്ച; ഇന്ത്യയെ അഭിനന്ദിച്ച് ലോകവ്യാപാര സംഘടന

January 09, 2021 |
|
News

                  7.4 ശതമാനം സാമ്പത്തിക വളര്‍ച്ച;  ഇന്ത്യയെ അഭിനന്ദിച്ച് ലോകവ്യാപാര സംഘടന

ജനീവ: 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകവ്യാപാര സംഘടന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം ഉദാരവല്‍ക്കരിക്കുന്നതിനും ബിസിനസ്സ് എളുപ്പത്തില്‍ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ സ്വീകരിച്ച നടപടികളെയാണ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രശംസിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ ശക്തമായ സാമ്പത്തിക വളര്‍ച്ച രാജ്യത്തെ ആളോഹരി വരുമാനം, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ സാമൂഹിക-സാമ്പത്തിക സൂചകങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ കാരണമായെന്നാണ് ഇന്ത്യയുടെ ഏഴാമത്തെ ട്രേഡ് പോളിസി റിവ്യൂവില്‍ (ടിപിആര്‍) ഡബ്ല്യുടിഒ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

വര്‍ഷങ്ങളായി നിര്‍ണായക കാര്‍ഷിക സബ്സിഡികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഡബ്ല്യുടിഒ സമീപകാലത്ത് കാര്‍ഷിക നിയമനിര്‍മ്മാണത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രധാനമായും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിള്ളലിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

കര്‍ഷകര്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, കുറഞ്ഞ താങ്ങു വിലവര്‍ദ്ധനവ് തുടങ്ങിയ സമഗ്ര നയങ്ങള്‍ അവതരിപ്പിച്ചതിനും ആഗോള വ്യാപാര നിരീക്ഷണ സംഘം ഇന്ത്യയെ അഭിനന്ദിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള എംഎസ്പി വര്‍ദ്ധനവ്, കൃഷിക്കാര്‍ക്ക് നേരിട്ട് സബ്‌സിഡി കൈമാറ്റം എന്നിവ ഉള്‍പ്പെടെ ഗ്രാമീണരുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഗ്രാമീണ, നഗരവാസികളില്‍ വലിയൊരു ശതമാനത്തിനും സബ്സിഡിയോടെ ഭക്ഷണം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരോക്ഷ നികുതി സമ്പ്രദായത്തെ സമന്വയിപ്പിക്കുന്നതിന് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതടക്കം നിരവധി പരിഷ്‌കാരങ്ങള്‍ ഇന്ത്യ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ കടത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പാപ്പരത്തവും പാപ്പരത്വ കോഡും, ബാങ്കുകളുടെയും നോണ്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെയും മേല്‍നോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള ബാങ്കിംഗ് പരിഷ്‌കാരങ്ങളും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിയന്ത്രണം കുറയ്ക്കുന്നതിനുമുള്ള നിയമനിര്‍മ്മാണവും എല്ലാം ഇതിന് ഗുണം ചെയ്തിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved