ചരിത്രത്തിലാദ്യമായി സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാം സ്ഥാനത്തേക്ക്

August 07, 2021 |
|
News

                  ചരിത്രത്തിലാദ്യമായി സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാം സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷവോമി. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. വ്യാഴാഴ്ച കൗണ്ടര്‍പോയിന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂണ്‍ മാസത്തില്‍ ഷവോമിയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജൂണില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച കമ്പനിയും ഷവോമിയായി. 2020 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച രണ്ടാമത്തെ കമ്പനി ഷവോമി ആയിരുന്നു. 2011 നു ശേഷം ഇതുവരെ 800 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി വിറ്റഴിച്ചത് ഉണ്ട് എന്നാണ് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടിലുള്ളത്.

ചൈനയിലെയും യൂറോപ്പിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനം കുറഞ്ഞത് ജൂണ്‍ മാസത്തില്‍ ഷവോമിക്ക് നേട്ടമായി. ഇതേ സമയത്ത് സാംസങ്ങിന് വിതരണശൃംഖല തടസ്സപ്പെടുകയും അത് സാരമായി വില്‍പ്പനയെ ബാധിക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ മാത്രം ചൈനീസ് വിപണിയില്‍ 16 ശതമാനത്തിലേറെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിയറ്റ്‌നാമിലെ പുതിയ കോവിഡ് തരംഗമാണ് സാംസങ്ങിന്റെ ഉല്‍പ്പാദനത്തെ ബാധിച്ചത്. ഇതോടെ ലോകത്തെമ്പാടും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ വന്നു. ഉര്‍വശി ശാപം ഉപകാരം എന്നതുപോലെ ഇത് ഷവോമിക്ക് നേട്ടമാവുകയായിരുന്നു.

Read more topics: # ഷവോമി, # Xiaomi,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved