ഉത്സവകാലത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഷവോമി

October 02, 2021 |
|
News

                  ഉത്സവകാലത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഷവോമി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷവോമി ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഷവോമി ഇക്കോസിസ്റ്റം തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് ഡിസ്‌ക്കൗണ്ടുള്ളത്. വില്‍പന കാലയളവില്‍ വാങ്ങുന്നവര്‍ക്ക് 7,250 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. വില്‍പ്പന 2021 ഒക്ടോബര്‍ 3 മുതല്‍ ആരംഭിക്കും. ഇത് എംഐ ഇന്ത്യ വെബ്‌സൈറ്റിലും ഷവോമി റീട്ടെയില്‍ പങ്കാളികള്‍ മുഖേനയും ലഭിക്കും. ലൈവ് വണ്‍സ്, റിവാര്‍ഡ് എംഐ പ്രോഗ്രാം, എക്സ്ചേഞ്ച് ഓഫറുകള്‍, ലക്കി ഡീലുകള്‍, കൂടാതെ ഉപഭോക്താക്കള്‍ക്ക് ആജീവനാന്തം സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ നേടാനുള്ള അവസരം എന്നിവയ്‌ക്കൊപ്പം 5,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടുകളും ഈ വില്‍പ്പനയില്‍ ഉള്‍പ്പെടും.

ദീപാവലി വിത്ത് എംഐ വില്‍പ്പനയുടെ ഭാഗമായി, എംഐ വിഐപി ക്ലബ് അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കുള്ള വില്‍പ്പനയും, ഒക്ടോബര്‍ 7 വരെ രാജ്യമെമ്പാടുമുള്ള സൗജന്യ ഷിപ്പിംഗും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. എംഐ ഡോട്ട് കോമിലെ 'ദീപാവലി വിത്ത് എംഐ' വില്‍പ്പനയ്ക്കായി ഉപഭോക്താക്കള്‍ക്ക് കിഴിവുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നതിനായി ഷവോമി ഇന്ത്യ എസ്ബിഐ ബാങ്കുമായി സഹകരിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും, കൂടാതെ എല്ലാ വാങ്ങലുകള്‍ക്കും ഒരു ഇഎംഐ ഓപ്ഷനും ലഭിക്കും.

Read more topics: # ഷവോമി, # Xiaomi,

Related Articles

© 2025 Financial Views. All Rights Reserved