മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഷഓമി; അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന

November 29, 2019 |
|
News

                  മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഷഓമി; അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന

ചൈനീസ് സ്മാര്‍ട് ഫോണ്‍ ഭീമനായ ഷഓമിക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കമ്പനിയുടെ അറ്റാദായം നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 498 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വിദേശ  രാജ്യങ്ങളിലടക്കം കനമ്പനിക്കുണ്ടായ വിപണി മുന്നേറ്റമാണ് മൂന്നാം പാദത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍  സാധിച്ചതെന്നാണ് വിയിരുത്തല്‍. 

പുതിയ സ്മാര്‍ട് ഫോണ്‍ ഇറക്കുന്ന കാര്യത്തിലും, 4ജി, 5ജിയില്‍ അധിഷ്ടിതമായ ഫോണുകള്‍ ഇറക്കുകയും ചെയ്യുന്ന കാര്യത്തിലും കമ്പനിക്ക് നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തിലടക്ക വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷഓമയുടെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 7.64 ബില്‌യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂട വ്യക്തമാക്കുന്നത്. 

വിദേശ രംഗത്തെ ബിസിനസില്‍  നിന്നുള്ള വരുമാനത്തിലും മൂന്നാം പാദത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മൂന്നാം പാദത്തില്‍ 17.2 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ നിന്ന് കൈവരിക്കാന്‍ സാധിച്ചത്.  അതേസമയം കമ്പനിയുടെ മറ്റ് ഇനത്തിലുള്ള വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved