
ന്യൂഡല്‍ഹി:യെസ് ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിനെതിരെ ഊര്‍ജിതമായ അന്വേഷണം നടത്തിയിരിക്കുകയാണ് സിബിഐ. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസിലും യെസ് ബാങ്കിന് വായ്പ തിരിച്ചടയ്ക്കാനുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഏഴിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ കസ്റ്റഡിയില്‍ കഴിയുന്ന റാനാ കപൂറിന്റെ മകളുടെ വസതിയിലും ഓഫീസിലും സിബിഐ ഊര്‍ജിതമായ അന്വേഷണം നടത്തി.
മാര്‍ച്ച് ഏഴിനാണ് സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഡി എച്ച് എഫ് എല്ലിന് 4,500 കോടി രൂപ നല്‍കിയതിന് പിന്നാലെ റാണാ കപൂറിന്റെ കടലാസ് കമ്പനിയായ ഡോയറ്റ് അര്‍ബര്‍ വെഞ്ചേസിലേക്ക് 600 കോടി എത്തിയെന്നായിരുന്നു ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. റാണാ കപൂറിനു പുറമെ ഡി.എച്ച്.എഫ്.എല്‍ മേധാവി കപില്‍ വാദവനെതിരെയും അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ സിബിഐ ചുമത്തി. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരിലേക്ക് സിബിഐ അന്വേഷണം വ്യാപിപ്പിച്ചത്.
ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് വായ്പ അനുവദിച്ചതിന് പിന്നാലെ റാണാ കപൂറിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് കോടികളെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യെസ് ബാങ്കിനെ കരകയറ്റാന്‍ എസ്ബിഐ എത്തുമ്പോള്‍
യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14 ഓടെ ആര്‍ബിഐ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. അതേസമയം ഇത് എസ്ബിഐ നല്‍കുന്ന മൂലധന സാഹയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ എസ്ബിഐയുടെ മൂലധന സഹായം അത്യാവശയവുമാണ്. ഇതിനനസുരിച്ചാകും ബാങ്കിന്റെ ഭാവി നിര്‍ണയിക്കപ്പെടുക.
അതേസമയം അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കുകയും വേണം. എസ്ബിഐ പണം നിക്ഷേപിച്ചാല്‍ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുന്‍ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാര്‍ പറഞ്ഞതായി 'മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഒരുമാസത്തേക്കാണ് ആര്‍ബിഐ യെസ് ബാങ്കിന് നേരെ മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ മൂന്ന് വരെയാണ് യെസ് ബാങ്കിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം യെസ് ബാങ്കില്‍ 2450 കോടി രൂപയോളം വേഗത്തില്‍ നിക്ഷേപിക്കുമെന്നാണ് ചെയര്‍മാന്‍ റജനീഷ് കുമാര്‍ വ്യക്തമാക്കിയത്.