
ന്യൂഡല്‍ഹി: യെസ് ബാങ്ക് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യെസ് ബാങ്ക് നിക്ഷേപകര്‍ക്ക് ഇവിടെ യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ നിക്ഷേപകരുടെയും ബാങ്കിന്റെയും സമ്പദ്വ്യവസ്ഥയുടെയും നല്ലതിനാണെന്നും ധനമന്ത്രി പറഞ്ഞു.
ഓരോ നിക്ഷേപകന്റെയും പണം സുരക്ഷിതമാണെന്ന്് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ റിസര്‍വ് ബാങ്കുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റിസര്‍വ് ബാങ്കും സര്‍ക്കാരും യെസ് ബാങ്ക് പ്രശ്‌നം വിശദമായി പരിശോധിക്കുന്നുണ്ടെന്നും എല്ലാവരുടെയും താല്‍പ്പര്യത്തിനനുസരിച്ചായിരിക്കും നടപടിയെന്നും സീതാരാമന്‍ പറഞ്ഞു.
നിലവില്‍ യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 50,000 രൂപയ്ക്കുള്ളില്‍ പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുന്നത്. യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കുന്നതിന് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ വായ്പക്കാരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന പരിധി ഏര്‍പ്പെടുത്തിയിരുന്നു. 30 ദിവസത്തിനുള്ളിലാണ് ഒരു വീണ്ടെടുക്കല്‍ പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ മൂലധനം സമാഹരിക്കുന്നതിനുള്ള യെസ് ബാങ്കിന്റെ ഏറ്റവും ശ്രമം ഫലവത്തായില്ലെന്നും റെഗുലേറ്റര്‍ പറഞ്ഞു.
ഇന്ത്യന്‍ ബാങ്കിംഗ് മേഖല മികച്ചതും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു എന്ന് മുംബൈയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് ദാസ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഏറ്റെടുത്തതിനെത്തുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരികള്‍ 85 ശതമാനം ഇടിഞ്ഞിരുന്നു. അതേസമയം ബിഎസ്ഇ സെന്‍സെക്‌സ് 3 ശതമാനവും ഇടിഞ്ഞു. എന്നാല്‍ യെസ് ബാങ്കില്‍ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുന്നതിന് ബോര്‍ഡ് ഒരു പ്രിന്‍സിപ്പല്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.