യെസ് ബാങ്കിന് 60,000 കോടി രൂപ കടം നല്‍കി ആര്‍ബിഐ; ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക ലക്ഷ്യം

March 19, 2020 |
|
News

                  യെസ് ബാങ്കിന് 60,000 കോടി രൂപ കടം നല്‍കി ആര്‍ബിഐ;  ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക ലക്ഷ്യം

ന്യൂഡല്‍ഹി: സാമ്പത്തിക തകര്‍ച്ച നേരിട്ട യെസ് ബാങ്കിന് ആര്‍ബിഐ  60,000 രൂപയോളം കടംകൊടുത്തേക്കും.  ബാങ്കിനെ പൂര്‍ണമായും പ്രതിസന്ധികളില്‍  നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ  60,000 കോടി രൂപയോളം വായ്പ നല്‍കിയത്.  ആവശ്യമെങ്കില്‍ ആര്‍ബിഐ ആവശ്യമായ പണലഭ്യത നല്‍കുമെന്നും ഇത് ''നിക്ഷേപകര്‍ക്ക് ആശ്വാസകരമായ ഘടകമായി മാറുമന്നും'' മാര്‍ച്ച് 16 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ഓഫ് ലൈന്‍ പ്രകാരം യെസ് ബാങ്കിന് ആര്‍ബിഐ കടം അനുവദിച്ചത്.  

റേറ്റിങ് ഏജന്‍സിയായ മൂഡിസ് യെസ് ബാങ്കിന്റെ റേറ്റിംഗും ഉയര്‍ത്തിയിട്ടുണ്ട് നിലവില്‍. മാര്‍ച്ച് 13 നാണ് കേന്ദ്ര മന്ത്രിസഭ യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധഥിക്ക് അംഗീകാരം നല്‍കിയത്. ഈ മാസം 26 ന് ബാങ്കിന്റെ പുതിയ  ബോര്‍ഡ് പ്രാബല്യത്തില്‍ വന്നേക്കും.  

നിലവില്‍  എസ്ബിഐ, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. യെസ് ബാങ്കില്  7250 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഇതില്‍  6050 കോടി രൂപയോളം എസ്ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ കരകയറ്റാന്‍ വലിയ  പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്‌സിയും ചേര്‍ന്ന് യെസ് ബാങ്കില്‍ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകള്‍  യെസ് ബാങ്കില്‍  3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്  ഇതിനോടകം. ആക്‌സിസ് ബാങ്കും,  കോട്ടക് മഹീന്ദ്ര ബാങ്കും കൂടി ചേര്‍ന്ന്  600 കോടി രൂപയോളം നിക്ഷേപിക്കും.

Related Articles

© 2025 Financial Views. All Rights Reserved