
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് പതിനെട്ടിന് നീക്കിയേക്കും. സാമ്പത്തിക ക്രമക്കേടില്‍ തകര്‍ന്ന യെസ് ബാങ്കിന്റെ പുനരുജ്ജീവന പാക്കേജ് നിലവില്‍ വന്നതോടെയാണ് യെസ് ബാങ്കിന്റെ മൊറട്ടോറിയം ഈ മാസം പതിനെട്ടിന് നീക്കാന്‍ ധാരണയായത്.യെസ് ബാങ്കിനെ രക്ഷിക്കാന്‍ നിക്ഷേപവുമായി ഫെഡറല്‍ ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ രംഗത്തെത്തിയത് തുണയായി. 300 കോടി രൂപ മുടക്കി ഫെഡറല്‍ ബാങ്ക് 30 കോടി ഓഹരികള്‍ വാങ്ങും.ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധന്‍ ബാങ്ക് തുടങ്ങിയവര്‍ ചേര്‍ന്ന് വന്‍ തുകയാകും യെസ് ബാങ്കില്‍ നിക്ഷേപിക്കുക.
അതേസമയം മുംബൈ സര്‍വകലാശാല യെസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 140 കോടി രൂപ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സിഇഒയും എംഡിയുമായ പ്രശാന്ത് കുമാര്‍ നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി ഈ മാസം അവസാനം യെസ് ബാങ്കിന്റെ ചുമതലയേല്‍ക്കും. കൂടാതെ, സുനില്‍ മേത്ത നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും മഹേഷ് കൃഷ്ണമൂര്‍ത്തിയും അതുല്‍ ഭേദയും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായും സമിതിയിലുണ്ടായേക്കുമെന്നാണ് വിവരം.
യെസ് ബാങ്കിനെ ബാങ്ക് നിഫ്റ്റി ബാങ്കിങ് സൂചികയില്‍ നിന്ന് ഒഴിവാക്കിയേക്കും. പകരം ബന്ധന്‍ ബാങ്കിനെ തല്‍സ്ഥാനത്ത് സ്ഥാപിക്കുന്നതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലെ അനുബന്ധ സ്ഥാപനം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. യെസ് ബാങ്കിനെ മാര്‍ച്ച് 27 നാകും നിഫ്റ്റി ബാങ്കിങ് സൂചികയില്‍ നിന്ന് ഒഴിവാക്കുക.
ഫ്യൂച്ചറുകള്‍ ഓപ്ഷന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് ബാങ്കിനെ മെയ് 29 മുതല്‍ നീക്കിയേക്കും. ബാങ്കിങ് സൂചിക കൂടിതെ മറ്റ് സൂചികകളിലും മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ വ്യാപാരം നടത്തുന്നതിന് യെസ് ബാങ്കില്‍ ഫ്യൂച്ചറുകളും ഓപ്ഷന്‍സ് കരാറുകളും ലഭ്യമല്ലെന്ന് ബിഎസ്ഇയും എന്‍എസ്ഇയും ഈ മാസം ആദ്യം പറഞ്ഞിരുന്നു. തകര്‍ച്ചയിലേക്കെത്തിയ യെസ് ബാങ്കിനെ നിഫ്്റ്റി 50 സൂചികയില്‍ നിന്നും വാല്യു 20 നിന്നും മാറ്റി ഐടിസി എന്ന കമ്പനിയെ സ്ഥാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
കഴിഞ്ഞദിവസം പുറത്തുവരുന്ന നിക്ഷേപം ഇങ്ങനെയൊക്കെ
തകര്‍ച്ചയിലേക്ക് വഴുതിവീണ യെസ് ബാങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ബന്ധന്‍ ബാങ്ക് 300 കോടി രൂപയോളം നിക്ഷേപിക്കും. 10 രൂപ മുഖവിലയുള്ള 30 കോടി ഓഹരികളാകും ബന്ധന്‍ ബാങ്ക് ഏറ്റെടുക്കുക. സ്റ്റോക്ക് എക്സ്ചെയഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യെസ് ബാങ്കിന്റെ പുനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായാണ് എസ്ബിഐ അടക്കമുള്ളവര്‍ യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ബന്ധന്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റാണ് യെസ് ബാങ്കിലേക്കുള്ള നിക്ഷേപത്തിന് മാര്‍ച്ച് 13 ന് അനുമതി നല്‍കിയത്.
നിലവില്‍ 'പുനര്‍നിര്‍മ്മാണ'പദ്ധതി പ്രകാരം ബാങ്കില്‍ 75 ശതമാനത്തോളം നിക്ഷേപം മൂന്ന് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തണമെന്നാണ് വ്യവസ്ഥ. യെസ് ബാങ്കിന്റെ ഇക്വിറ്റി ഓഹരിയുടെ വില അഞ്ച് ശതമാനത്തിന് താഴേക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യെസ് ബാങ്കിന്റെ 2 രൂപ മുഖവിലയിലുള്ളതും, 10 രൂപ മുഖവിലയുള്ളതുമായി ഇക്വിറ്റി ഷെയറിന് 8 രൂപ പ്രീമിയം ഉള്‍പ്പെടെ ബന്ധന്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 300 കോടി രൂപയുമായിരിക്കും. നിലവില്‍ എസ്ബിഐയും യെസ് ബാങ്കില്‍ നിക്ഷേപം നടത്തുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം യെസ് ബാങ്കിന്റെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസത്തിനകം യെസ് ബാങ്കിന്റെ മൊറട്ടോറിയം നീക്കുമെന്നും, ഏഴ് ദിവസത്തിനകം പുതിയ ബോര്‍ഡ് പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട. പുതിയ വിജ്ഞാപനം ലഭിച്ചതിന് ശേഷമാകും തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകള്‍ കാരണം തകര്‍ന്ന യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ എസ്ബിഐ വാങ്ങിയേക്കും. ബാങ്കിന്റെ പുനഃസംഘടനക്കായി പൊതുജനങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക് അഭിപ്രായങ്ങള്‍ തേടിയിരുന്നു. അതേസമയം 7,25 കോടി ഓഹരികളാണ് എസ്ബിഐവാങ്ങുക. 10 രൂപ മുഖവിലയുള്ള ഓഹരിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ് (EECB)വാങ്ങാന്‍ അനുമതി നല്‍കിയത്. യെസ് ബാങ്കില്‍ എസ്ബിഐ ആകെ നിക്ഷേപിക്കുക 7,250 കോടി രൂപയായിരിക്കും.
അതേസമയം യെസ് ബാങ്കിലെ എസ്ബിഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനം പരിധിയിലായിരിക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചയില്‍ സമര്‍പ്പിച്ച ഫയലിഗില്‍ കഴിഞ്ഞ ദിവസം എസ്ബിഐ വ്യക്തമാക്കിയത്. ഓഹരി ഇടപാടിന് റഗുലേറ്ററി അംഗീകാരവും നല്‍കിയിട്ടുണ്ട്. യെസ് ബാങ്കിന്റെ പുനരുജ്ജീവന പദ്ധതി പ്രകാരമാണ് എസ്ബിഐ യെസ ബാങ്കില്‍ വന്‍തുക നിക്ഷേപിക്കുക. എന്നാല്‍ യെസ്ബാങ്കില്‍ എസ്ബിഐയുടെ ആകെ നിക്ഷേപം 1,000 കോടി രൂപയില്‍ കവിയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന യെസ് ബാങ്കിന്റെ 'പുനരുജ്ജീവന' പദ്ധതിക്ക് എസ്ബിഐ യെസ് ബാങ്കില്‍ കുറഞ്ഞത് 26% ഓഹരിയെങ്കിലും മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തണമെന്ന വ്യവസ്ഥയുണ്ടെന്നാണ് വിവരം. എന്നാല്‍ നേരത്തെ തയ്യാറാക്കിയിരുന്ന കരട്പദ്ധതി പ്രകാരം യെസ് ബാങ്കിലെ 245 കോടിയോളം വരുന്ന ഓഹരികളായിരുന്നു ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരികളായിരുന്നു എസ്ബിഐ അന്ന് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കരട് പദ്ധതി പ്രകാരം പ്രഖ്യാപിച്ച നിക്ഷേപമാണ് എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ് ഇന്നലെ വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയത്.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്ന് വരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കുകയും ചെയ്തിരുന്നു ആര്‍ബിഐ.