ആദിത്യ ബിര്‍ളയുമായി സഹകരിച്ച് യെസ് ബാങ്ക്; പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു

January 16, 2021 |
|
News

                  ആദിത്യ ബിര്‍ളയുമായി സഹകരിച്ച് യെസ് ബാങ്ക്; പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു

കൊച്ചി: ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്. ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് 'യെസ് ബാങ്ക് വെല്‍നസസ്, 'യെസ് ബാങ്ക് വെല്‍നസ് പ്ലസ്' എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.

കുട്ടികള്‍ക്ക് വീട്ടില്‍ സ്‌കൂളിങ്, വീട്ടിലിരുന്നു ജോലി, പ്രിയപ്പെട്ടവരുമായും സഹപ്രവത്തകരുമായും നേരിട്ടുള്ള പരസ്പര ബന്ധമില്ലാത്ത അവസ്ഥ തുടങ്ങി ഉപഭോക്താക്കള്‍ പുതിയ തരം യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് പ്രോല്‍സാഹനവും സ്വയം പരിചരണവും മാനസികമായും ശാരീരികമായും സുഖമായിരിക്കാനുമാണ് ഈ അവതരണം.

ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്‍പ്പ്ലൈന്‍, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

ആദിത്യ ബിര്‍ള വെല്‍നസുമായി പങ്കാളിയാകുന്നതു വഴി ഉപയോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും ഉള്ള ഒരു സവിശേഷ വെല്‍നസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്താക്കളുടെ സമഗ്ര ക്ഷേമ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, മര്‍ച്ചന്റ് അക്വിസിഷന്‍ ബിസിനസ് ഹെഡ് രാജനിഷ് പ്രഭു പറഞ്ഞു.

തങ്ങളുടെ ലക്ഷ്യം വ്യക്തികളെ അവരുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ്. സമഗ്രമായ ഒരു പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡ് വെല്‍നസ് ഹെഡ് മുര്‍തുസ അര്‍സിവാല പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved