
രാജ്യത്തെ ബാങ്കിങ് മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വായ്പാ ശേഷിയടക്കം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ബാങ്കിങ് മേഖല അനുഭവിക്കുന്നത്. ഇപ്പോള്‍ യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധിയും ബാങ്കിങ് മേഖലയെ ഒന്നാകെ വലിയ ആശയകുഴപ്പത്തിലേക്കും, ഭീതിയിലേക്കും തള്ളിവിട്ടിരിക്കുന്നു. യെസ് ബാങ്കിന് മേല്‍ മാര്‍ച്ച അഞ്ച മുതല്‍ ഏപ്രില്‍ മൂന്ന് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ആര്‍ബിഐ. യെസ് ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡിനെ മാറ്റി റിസര്‍വ് ബാങ്ക് തന്നെ അഡ്മിനിസ്ട്രേറ്ററെയും വച്ചു. എസ്ബിഐയുടെ സിഎഫ്ഒ (ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍) ആയിരുന്ന പ്രശാന്ത് കുമാറിനെയാണ് നിയമിച്ചത്. യെസ് ബാങ്കിന്റെ പ്രശ്‌നങ്ങള്‍ക്ക്, നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ആര്‍ബിഐ ഊര്‍ജിതമായ ശ്രമങ്ങളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. പണം പിന്‍വലിക്കലിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വലിയ നിക്ഷേപകര്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഇതേ അവസ്ഥ തന്നെയാണ് യെസ് ബാങ്കിലും രൂപപ്പെട്ടിട്ടുള്ളത്.
നിക്ഷേപകര്‍ ഇപ്പോള്‍ പറയുന്നത്
രാജ്യത്തെ ബാങ്കുകളെയും, സര്‍ക്കാറിനെയും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും വിശ്വസിച്ചാണ് ഞങ്ങള്‍ പണം നിക്ഷേപിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ തകരുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സ്വന്തം പണത്തിന് വേണ്ടി ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയവുാമണ്. പിഎംസി ബാങ്ക് തകര്‍ന്ന അവസ്ഥയില്‍ നിക്ഷേപകര്‍ ആത്മഹത്യ ചെയ്തത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.
സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ബാങ്ക് കൂടിയാണിത്. 2004ല്‍ പ്രവര്‍ത്തനനാരംഭിച്ച യെസ് ബാങ്കിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. സ്ഥാപകന്‍ റാണ കപൂര്‍ ബാങ്കിംഗ് മേഖലയിലെ മിന്നും താരമായി മാറുകയും ചെയ്തു. കേരളത്തില്‍ 25ഓളം ശാഖകള്‍ ഇവര്‍ക്കുണ്ട്. യെസ് ബാങ്കിന് നിയന്ത്രണങ്ങള്‍ വന്നതോടെ കേരളത്തിലെ നിരവധി ബിസിസ് സ്ഥാപനങ്ങളും നിക്ഷേപകരും വലിയ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു.
ബാങ്കിന്റെ കിട്ടാക്കടത്തിലെ വന്‍ വര്‍ധനയും നിക്ഷേപത്തിലെ കുറവും പുതിയ മൂലധനം കണ്ടെത്തുന്നതിലെ പരാജയവുമാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ബാങ്ക് നടത്തിപ്പിലെ വീഴ്ച്ച തന്നെയാണിതെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ കിട്ടാക്കടം ഈ തലത്തില്‍ വര്‍ധിച്ച് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലെത്തുന്നത് വരെ ആര്‍ബിഐ ഇടപെടല്‍ എന്തുകൊണ്ട് ഉണ്ടായില്ലെന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ബാങ്കിന്റെ സ്ഥാപകനായ റാണ കപൂറിന് നേരെ ആര്‍ബിഐ നേരത്തെ പൂട്ടിട്ടത്തോടെയാണ് യെസ് ബാങ്ക് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. 2019 ജനുവരി 31 വരെ മാത്രമേ യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍, സിഇഒ പദവികളില്‍ റാണ കപൂറിന് തുടരാന്‍ സാധിക്കുകയുള്ളൂവെന്ന് 2018ല്‍ തന്നെ ആര്‍ബിഐ ഉത്തരവിട്ടതോടെയാണ് യെസ് ബാങ്കിന്റെ അകത്തളങ്ങളില്‍ വിവാദങ്ങള്‍ പെരുകുന്നത്.
റാണാ കപൂര്‍ വായ്പാ തട്ടിപ്പ് ഉണ്ടാക്കാന്‍ നിര്‍മ്മിച്ചത് 20 വ്യാജ കമ്പനികള്‍
യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാനാ കപൂറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളൊന്നും അവസാനിക്കുന്നില്ല. സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാനാ കപൂര്‍ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാനാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാനാ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ റാനാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയില്‍ വിടുകയും ചെയ്തു.
മുംബൈ ബല്ലാഡ് എസ്റ്റേറ്റിലെ ഓഫീസില്‍ വെച്ച് 20 മണിക്കൂറോളമാണ് റാനാ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധന നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതാണ് ഇഡി നിലവില്‍ അന്വേഷണത്തില്‍ നിന്ന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ റാനാ കപൂറിനെ ചോദ്യം ചെയ്യാതെ നിവര്‍ത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതേസമയം റാനയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കിന്റെ തകര്‍ച്ചയയുമായി ബന്ധപ്പെട്ട് സിബിഐ ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്. നിലവില്‍ യെസ് ബാങ്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നിക്ഷേപകര്‍ പെരുവഴിയിലേക്ക് നീങ്ങുമ്പോള്‍
ഒരു ബാങ്ക് തകരുമ്പോള്‍ ഏറ്റവും വലിയ പ്രതസിന്ധിയിലേക്ക് അകപ്പെടുക നിക്ഷേപകരാണ്. ആര്‍ബിഐഎയും, ഗവണ്‍മെന്റിനെയുമെല്ലാം വിശ്വിസിച്ചാണ് നിക്ഷേപകര്‍ പണം നിക്ഷേപിക്കുന്നത്. എന്നാല്‍ യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം സ്വീകരിക്കാന്‍ പറ്റും. പക്ഷേ വലിയ ക്യൂവാണ് എടിഎമ്മുകളില്‍ ഇപ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളത്.എന്നാല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ ഭൂരിഭാഗം പേര്‍ക്കും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനായില്ല.
ഇടപാടുകാര്‍ക്ക് അരലക്ഷം രൂപ പിന്‍വലിക്കാം എന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക് ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് തടസ്സങ്ങള്‍ ഒന്നും നേരിട്ടിട്ടില്ല. എന്നാല്‍ എടിഎമ്മുകള്‍ കാലിയായത് ഇടപാടുകാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം യെസ്ബാങ്കിന്റെ ഷെയര്‍ പ്രൈസ് സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും കുറഞ്ഞ നിരക്കിലുമാണുള്ളത്. 50 രൂപയ്ക്ക് താഴെയാണ് ഷെയര്‍ പ്രൈസുള്ളത്.
അതേസമയം യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് നേരത്തെ അറിഞ്ഞവരാണ് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍. ബാങ്കിന്റെ സ്ഥിതിതി മോശമാണെന്നറിഞ്ഞയുടനെ തന്നെ കോര്‍പറേഷന്‍ 265 കോടി രൂപയോളമാണ് പിന്‍വലിച്ചത്. യെസ് ബാങ്കില്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് അഞ്ച് ദിവസം മുന്‍പായിരുന്നു ഇത്.
കോര്‍പറേഷന്റെ സ്മാര്‍ട്ട് സിറ്റി അക്കൗണ്ട് യെസ് ബങ്കിലായിരുന്നു. ഈ അക്കൗണ്ടിലാണ് 265 കോടി രൂപ ഉണ്ടായിരുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ നടക്കുന്ന ഓഡിറ്റ് ആണ് കോര്‍പറേഷന് രക്ഷയായത്. കോര്‍പറേഷന്റെ അവസാനത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ യെസ് ബാങ്ക് പ്രതിസന്ധിയിലാണെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് അക്ഷരംപ്രതി അനുസരിച്ച കോര്‍പറേഷന്‍, ബാങ്കിലെ മുഴുവന്‍ നിക്ഷേപവും പിന്‍വലിച്ചു. ഈ തുക ബാങ്ക് ഓഫ് ബറോഡയില്‍ നിക്ഷേപിച്ചു. ഇതോടെ വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ വന്‍ പ്രതിസന്ധിയെയാണ് അതിജീവിച്ചത്.