
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14 ഓടെ ആര്‍ബിഐ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. അതേസമയം ഇത് എസ്ബിഐ നല്‍കുന്ന മൂലധന സാഹയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ എസ്ബിഐയുടെ മൂലധന സഹായം അത്യാവശയവുമാണ്. ഇതിനനസുരിച്ചാകും ബാങ്കിന്റെ ഭാവി നിര്‍ണയിക്കപ്പെടുക.
അതേസമയം അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കുകയും വേണം. എസ്ബിഐ പണം നിക്ഷേപിച്ചാല്‍ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുന്‍ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാര്‍ പറഞ്ഞതായി 'മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഒരുമാസത്തേക്കാണ് ആര്‍ബിഐ യെസ് ബാങ്കിന് നേരെ മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ മൂന്ന് വരെയാണ് യെസ് ബാങ്കിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അേേതസമയം യെസ് ബാങ്കില്‍ 2450 കോടി രൂപയോളം വേഗത്തില്‍ നിക്ഷേപിക്കുമെന്നാണ് ചെയര്‍മാന്‍ റജനീഷ് കുമാര്‍ വ്യക്തമാക്കിയത്.
മാര്‍ച്ച് അഞ്ചിനാണ് എസ്ബിഐയെ കരകയറ്റാന്‍ രക്ഷാ പദ്ധതി ആരംഭിച്ചത്. രട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയില്‍നിന്ന് 5000 കോടി രൂപയായി വര്‍ധിപ്പിക്കുകയും കൊടുത്തുതീര്‍ത്ത മൂലധനം 4,800 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്യും. ബാങ്കിന് മൂലധന സഹായം കൂടുതല്‍ നല്‍കിയാല്‍ മാത്രമേ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, നിലവിലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പരിഹാരം കണ്ടെത്താനും സാധിക്കുകയുള്ളൂ. അതേസമയം എസ്ബിഐ യെസ് ബാങ്കിന്റെ 49 ശതമാനത്തോളം ഓഹരികള്‍ ഏറ്റെടുത്തേക്കും.
സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാനാ കപീര്‍ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാനാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാനാ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ റാനാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയില്‍ വിടുകയും ചെയ്തു.
മുംബൈ ബല്ലാഡ് എസ്റ്റേറ്റിലെ ഓഫീസില്‍ വെച്ച് 20 മണിക്കൂറോളമാണ് റാനാ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധന നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതാണ് ഇഡി നിലവില്‍ അന്വേഷണത്തില്‍ നിന്ന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ റാനാ കപൂറിനെ ചോദ്യം ചെയ്യാതെ നിവര്‍ത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതേസമയം റാനയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കിന്റെ തകര്‍ച്ചയയുമായി ബന്ധപ്പെട്ട് സിബിഐ ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്. നിലവില്‍ യെസ് ബാങ്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.