സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 2 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

April 09, 2021 |
|
News

                  സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 2 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

മൂന്നാം ദിവസവും ഇടിവുണ്ടായതോടെ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാവിലത്തെ വ്യാപാരത്തിനിടെ 10 വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 5.97 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 6.03 ശതമാനത്തില്‍ നിന്ന് അഞ്ച് ബേസിസ് പോയിന്റിന്റെ കുറവാണുണ്ടയത്. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇതിനുമുമ്പ് ആദായനിരക്ക് ഈ നിലവാരത്തിലെത്തിയത്.

ആര്‍ബിഐയുടെ ബോണ്ട് വാങ്ങല്‍ പ്രഖ്യാപനം വന്നശേഷം 22 ബേസിസ് പോയിന്റിന്റെ കുറവാണുണ്ടായത്. 6.19 ശതമാനമായിരുന്നു ബുധനാഴ്ചയിലെ നിരക്ക്. വായ്പാനയ പ്രഖ്യാപനത്തിനിടെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ ബോണ്ട് തിരിച്ചുവാങ്ങല്‍ നടപടി പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാല ആദായം കൂടാതെപിടിച്ചുനര്‍ത്തി സര്‍ക്കാരിന്റെ വന്‍തോതിലുള്ള കടമെടുക്കലിന് സഹായിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

ജൂണ്‍ 30 വരെയുള്ള കാലയളവിലാണ് ദ്വീതീയ വിപണി വഴി ഒരു ലക്ഷം കോടി രൂപമൂല്യമുള്ള ബോണ്ടുകള്‍ ആര്‍ബിഐ വാങ്ങുക. ഇതിന്റെ ആദ്യഘട്ടം ഏപ്രില്‍ 15നായിരിക്കും. 25,000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും വാങ്ങുക. നടപ്പ് സാമ്പത്തികവര്‍ഷം തുറന്ന വിപണി ഇടപെടലിലൂടെ (ഒഎംഒ) 4.5-5 ലക്ഷം കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും ആര്‍ബിഐ വാങ്ങുക.

Related Articles

© 2025 Financial Views. All Rights Reserved