
അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലഹബാദിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ മുതലാണ് എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണം സര്‍ക്കാര്‍ നടത്തുക. കഴിഞ്ഞ ദിവസം വളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.
പദ്ധതിക്കായി സര്‍ക്കാര്‍ 36000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. എക്സ്പ്രസ് ഹൈവേ 600 കി.മീറ്ററോളമാണ് സര്‍ക്കാര്‍ വ്യാപിപ്പിക്കാനുദ്ദേശിക്കുന്നത്. 6556 ഹെക്ടര്‍ ഭൂമിയാണ് എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. നാല് വരിപ്പാത മുതല്‍ ആറ് വരിപ്പാത വരെയാണ് എക്സ്പ്രസ് ഹൈവേക്ക് ഉണ്ടാവുക.