
കൊച്ചി: ആകര്‍ഷകമായ യാത്രാനിരക്കുകളുമായി ഇത്തിഹാദ് എയര്‍വേസ്. വെറും 42914 രൂപ ചെലവാക്കിയാല്‍ രണ്ട് രാത്രി അബുദാബിയില്‍ താമസിച്ചശേഷം യൂറോപ്പില്‍ പോയി വരാമെന്നാണ് കമ്പനി യാത്രികര്‍ക്ക് നല്‍കുന്ന ഓഫര്‍. യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദാണ് ഇത്തരമൊരു ആകര്‍ഷകമായ യാത്രാ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 24 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ജനുവരി 20നും ജൂണ്‍ 30നും ഇടയില്‍ ഈ യാത്രാ ആനുകൂല്യം ഉപയോഗിക്കേണ്ടതാണ്. ഇക്കണോമി ക്ലാസില്‍ യുഎസിലേക്കുള്ള യാത്രയ്ക്ക് 55181 രൂപയും പാരിസ് യാത്രയ്ക്ക് 43911 രൂപയും നല്‍കിയാല്‍ മതി. അബുദാബിയില്‍ രണ്ട് ദിവസം ചെലവഴിക്കാവുന്ന പാക്കേജുകള്‍ മാര്‍ച്ച് ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക.ഈസിജെറ്റ് കണക്ഷന്‍ സേവനത്തിലൂടെ ലോകവ്യാപകമായി ചേരുന്ന ഏറ്റവും പുതിയ കാരിയറായി ഇത്തിഹാദ് മാറി.68 യൂറോപ്യന്‍ നഗരങ്ങള്‍ക്കും അബുദാബിക്കും ഇടയിലുള്ള എയര്‍ലൈന്‍ സര്‍വീസിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.