ഫാസ്ടാഗ് ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ പണം നല്‍കേണ്ട

May 28, 2021 |
|
News

                  ഫാസ്ടാഗ് ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ പണം നല്‍കേണ്ട

ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ. പത്ത് സെക്കന്റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം.

ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു. ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് ശേഷം വാഹനം കാത്തുനില്‍ക്കേണ്ടതില്‍ കാര്യമായ കുറവുണ്ടായതായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരിയിലാണ് കാഷ്‌ലെസ് രീതിയിലേക്ക് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ടോളുകള്‍ പൂര്‍ണമായി മാറിയത്. ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമുള്ള പ്രവര്‍ത്തനം 96 ശതമാനമായെന്നും ദേശീയപാത അതോറിറ്റി വിശദമാക്കി.

Read more topics: # fastag, # ഫാസ്ടാഗ്,

Related Articles

© 2025 Financial Views. All Rights Reserved