
ഡല്‍ഹി: മാര്‍ച്ച് 16 മുതല്‍ ബാങ്കുകള്‍ നല്‍കുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയില്‍ (പോസ്) ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ക്കായി മാത്രമേ ഉപയോഗിക്കാനാകൂ. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി കാര്‍ഡ് ഉപയോഗിക്കാന്‍ ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കില്‍ കാര്‍ഡ് ഉടമ ബാങ്കിനെ അറിയിക്കേണ്ടിവരും.
എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയില്‍ (പോസ്) ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. കാര്‍ഡ് ഉടമകള്‍ അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, രാജ്യാന്തര ഇടപാടുകള്‍, കോണ്‍ടാക്റ്റ് രഹിത ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റേതെങ്കിലും സൗകര്യങ്ങള്‍ ലഭിക്കാന്‍ ഉപയോക്താവ് ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ബാങ്കില്‍ പോകാതെ ഈ സേവനങ്ങള്‍ ഇനി ലഭ്യമാകില്ല. നിലവില്‍ എല്ലാ കാര്‍ഡുകളിലും ഡിഫാള്‍ട്ടായി ഈ സേവനങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണ്.
ഉപഭോക്താവിന് ഇന്ത്യയ്ക്ക് പുറത്ത് കാര്‍ഡ് ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, രാജ്യാന്തര ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അവര്‍ ബാങ്കിനോട് ആവശ്യപ്പെടണം. നിലവിലെ കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കുന്നതിനും വേണമെങ്കില്‍ അവ വീണ്ടും വിതരണം ചെയ്യുന്നതിനും ബാങ്കുകള്‍ക്ക് അവകാശമുണ്ട്. ഇത് റിസ്‌ക് ഫാക്ടറിനെ അനുസരിച്ചാണ് തീരുമാനിക്കുക.
ഏതെങ്കിലും വ്യക്തി മുന്‍പ് ഓണ്‍ലൈന്‍ ഇടപാട്, രാജ്യാന്തര ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കായി അവരുടെ കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഈ ഓപ്ഷനുകള്‍ എടുത്തുകളയാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ സ്വിച്ച് ഓണ്‍ ചെയ്യാനും സ്വിച്ച് ഓഫ് ചെയ്യാനും അല്ലെങ്കില്‍ എടിഎം ഇടപാട്, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ പോലുള്ള ഏതെങ്കിലും പ്രത്യേക സൗകര്യമുണ്ട്. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഇടപാട് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
24x7 മൊബൈല്‍ ആപ്ലിക്കേഷനുകള്‍, പരിധി പരിഷ്‌കരിക്കുന്നതിനും സേവനങ്ങള്‍ പ്രാപ്തമാക്കുന്നതിനും അപ്രാപ്തമാക്കുന്നതിനുമുള്ള നെറ്റ് ബാങ്കിങ് ഓപ്ഷനുകള്‍ എന്നിവ നല്‍കാനും റെഗുലേറ്റര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബാങ്ക് ശാഖകള്‍ക്കും എടിഎമ്മുകള്‍ക്കും ഈ ഓപ്ഷനുകള്‍ ഉണ്ടാകും.