യൂട്യൂബ് മ്യൂസിക് പ്ലയര്‍ ഇന്ത്യയിലെത്തി; ഇനി സംഗീത പ്രേമികളുടെ നാളുകള്‍

March 13, 2019 |
|
News

                  യൂട്യൂബ് മ്യൂസിക് പ്ലയര്‍ ഇന്ത്യയിലെത്തി; ഇനി സംഗീത പ്രേമികളുടെ നാളുകള്‍

മുംബൈ: യൂടൂബ് പുതിയ സംരംഭവുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. സംഗീത പ്രേമികള്‍ക്ക് ഇനി യൂട്യൂബിന്റെ പുതിയ സംരഭത്തിലേക്ക് പ്രവേശിക്കാം. സംഗീത പ്രേമികള്‍ ഇതുവരെ കാത്തിരുന്ന യൂട്യൂബ് മ്യൂസിക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വലിയ പാട്ട് ശേഖരണമാണ് പുതിയ സംരംഭത്തില്‍ യൂട്യൂബ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വരി സംഖ്യ നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യേണ്ട പദ്ധതിയും യൂട്യൂബ് പുതിയ സംരംഭത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

ഇനി മുതല്‍ സംഗീത പ്രേമികള്‍ക്ക് പുതിയ പാട്ടുകള്‍ കേള്‍ക്കാനും ഇഷ്ടപ്പെട്ട പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും യൂട്യൂബ് മ്യൂസിക്കിലൂടെ സാധ്യമാകും.  യൂട്യൂബ് മ്യൂസികിന് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രതിമാസം 99 രൂപയാണ് ചാര്‍ജ്. പ്രീമിയത്തിന് 149 രൂപയുുമാണ് ചാര്‍ജുണ്ടാവുക. പണം നല്‍കിയ യൂട്യൂബ് മ്യൂസിക്കില്‍ നിരവധി പാട്ടുകള്‍ ഉണ്ടാകും. ഇഷ്ടപ്പെട്ടവ കണ്ടെത്താനും ശേഖരിക്കാനും സാധ്യാമകും. യൂസേഴ്‌സിന് ഇഷ്ടപ്പെട്ടവ കേള്‍ക്കാന്‍ സാധ്യമാകും എന്നാണ് ഇതിന്റെ പ്രത്യേകത. 

 

Related Articles

© 2025 Financial Views. All Rights Reserved