
സ്വന്തം പ്രയത്നത്താല്‍ സമ്പന്നരായ 40 വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഒന്നാമതെത്തി. ഇവരുടെ ആസ്തി ഈവര്‍ഷം 58ശതമാനം ഉയര്‍ന്ന് 24,000 കോടിയായി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ അണ്ടര്‍ 40 പട്ടികയിലാണ് ഇവര്‍ ഒന്നാമതായി സ്ഥാനം നേടിയത്.
40കാരനായ നിതിന്‍ കാമത്തും 34കാരനായ നിഖില്‍ കാമത്തും സ്ഥാപിച്ച സെറോധ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമാണ്. മിഡീയ ഡോട്ട്നെറ്റ് സ്ഥാപകനും 38കാരനുമായ ദിവ്യാങ്ക് തുരാഖിയ 14,000 കോടി ആസ്തിയോടെ രണ്ടാംസ്ഥാനത്തെത്തി. ഉഡാന്റെ സഹസ്ഥാപകരായ അമോദ് മാല്‍വിയയും വൈഭവ് ഗുപ്തയും സുജിത് കുമാറും പട്ടികയില്‍ മൂന്നാമതായി ഇടം നേടി.
ബിസിനസ് ഇടനില കമ്പനിക(ബി2ബി)ളോട് നിക്ഷേപക താല്‍പര്യംവര്‍ധിച്ചതോടെ ഇവരുടെ ആസ്തിയില്‍ 274ശതമാനമാണ് വര്‍ധനവുണ്ടായത്. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍, ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബെന്‍സാല്‍, ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ക്കും പട്ടികിയില്‍ ഇടം നേടാനായി.