
മുംബൈ: വെള്ളിയാഴ്ച 53 ശതമാനം പ്രീമിയവുമായി ഓഹരി വിപണിയില്‍ കമ്പനി അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 50 ലിസ്റ്റഡ് കമ്പനികളില്‍ ഒന്നായി സൊമാറ്റോ ലിമിറ്റഡ് മാറി. 76 രൂപയുടെ ഇഷ്യു വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ഓഹരിക്ക് 116 രൂപയായി ഭക്ഷ്യ വിതരണ യൂണികോണിന്റെ മൂല്യം ഉയര്‍ന്നു.
ബിഎസ്ഇയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരിക്ക് 135.50 രൂപയിലേക്ക് വരെ സൊമാറ്റോ ഓഹരികള്‍ കുതിച്ചുയര്‍ന്നു, ഇഷ്യു വിലയില്‍ നിന്ന് 76 ശതമാനം വര്‍ധന, ഒരു ട്രില്യണ്‍ രൂപയുടെ മൂലധനവല്‍ക്കരണം. കമ്പനിയുടെ വിപണി മൂല്യം ഇപ്പോള്‍ അതിന്റെ പ്രൊമോട്ടര്‍ ഇന്‍ഫോ എഡ്ജ് ഇന്ത്യയേക്കാള്‍ കൂടുതലാണ്.
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് തൊട്ടുപിന്നില്‍. സൊമാറ്റോയിലേക്ക് നിക്ഷേപ തള്ളിക്കയറ്റം ഉണ്ടായ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) 40.38 തവണ അധിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു. 719.23 ദശലക്ഷം ഇക്വിറ്റി ഷെയറുകളുടെ സ്ഥാനത്ത് 29.04 ബില്യണ്‍ ഇക്വിറ്റി ഷെയറുകള്‍ക്ക് ആവശ്യക്കാരെത്തി.