
ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാട്ടോ ഇപ്പോള്‍ ചില പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിലവ് ചുരുക്കലിന്റെ ഭാഗമായി സൊമാട്ടോ 70 മുതല്‍ 100 ജീവനക്കാരെ വരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ന ആരംഭിച്ചിട്ടുള്ളത്. ഗരുരുഗ്രാമിലെ ജീവനകക്കാരെയാണ് കമ്പനി പരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കുന്നതിനിടയിലാണ് കമ്പനി 100 ഓളം ജീവനക്കാരെ ചിലവ് ചുരുക്കലിന്റെ ഭാ9ഗമായി പിരിച്ചുവിടുന്നതെന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്.
ഗുരുഗ്രാമില്‍ കമ്പനിക്ക് അധികം ജീവനക്കാര്‍ ഉള്ളത് മൂലമാണ് നൂറ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ പുതിയ നീക്കത്തിനെതിരെ ജീവനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇനിയും വ്യക്തമല്ല. സ്വിഗ്ഗി അടക്കമുള്ള കമ്പനികള്‍ ഓണ്‍ ലൈന്‍ ഫുഡ് വിതരണ രംഗത്ത് ശക്തമായ ഇടമാണ് നേടിയിട്ടുള്ളത്. മത്സരം കൂടുതല്‍ കനപ്പെട്ടതോടെയാണ് സൊമാട്ടോ അടക്കമുള്ള കമ്പനികള്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ മുതിര്‍ന്നിട്ടുള്ളത്.
അതേസമയം ആമസോണ്‍ അടക്കമുള്ള ആഗോള ഭീമന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 2023 ഓടെ രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം 17 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിവിധ ഏജന്‍കള്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 16 ശതമാനം വര്‍ധനവാണ് ഈ മേഖലയിലെ വളര്‍ച്ചയിലൂടെ പ്രതീക്ഷിക്കുന്നത്. മാര്‍ക്കറ്റ് റിസേര്‍ച്ചാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പുതിയ ഓഫറുകള്‍ നല്‍കുന്നതിലും, സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിലും കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരമാണ് നിലനില്‍ക്കുന്നത്. സൊമാട്ടോ ഒരുമാസം മാത്രമായി 40 മില്യണ്‍ ഓര്‍ഡറുകളാണ് സ്വീകരിക്കുന്നത്. സ്വിഗ്ഗി 9,00,000 മുതല്‍ ഒരു മില്യണ്‍ വരെയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.