
വന്‍കിട നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15 ശതമാനം തകര്‍ച്ച നേരിട്ടു. ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ പിരിഡ് കഴിഞ്ഞതോടെയാണ് വന്‍തോതില്‍ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. വില്പന സമ്മര്‍ദം നേരിട്ടതോടെ കമ്പനിയുടെ വിപണി മൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ് ചെയ്ത ഉടനെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.