സ്വിഗ്ഗിയും സൊമാട്ടോയും തമ്മില്‍ ലയനമില്ല; ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്താമാക്കി സൊമാട്ടോ രംഗത്ത്

November 21, 2019 |
|
News

                  സ്വിഗ്ഗിയും സൊമാട്ടോയും തമ്മില്‍ ലയനമില്ല; ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്താമാക്കി സൊമാട്ടോ രംഗത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാട്ടോയും തമ്മിലുള്ള ലയം സാധ്യമാകില്ലെന്ന് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. സ്വിഗ്ഗിയും സൊമാട്ടോയും തമ്മിലുള്ള ലയന ചര്‍ച്ച തള്ളിയിരിക്കുകയാണ് സൊമാട്ടോ. ലയന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇരുവിഭാഗം കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത സൊമാട്ടോ ത്ള്ളി. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  

അതേസമയം സ്വിഗ്ഗിയുമായുള്ള ലയനത്തിന് സൊമാട്ടോ യാതൊരുചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. ആഗോള തലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഭക്ഷണ വിതരണ ബിസിനസ് രംഗത്തേക്ക് പ്രവേശനം നടത്തുന്നുണ്ടെന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് കൂടുതല്‍ മത്സരം ശക്തിപ്പെടുമെന്ന ആശങ്കകള്‍ മൂലം സ്വിഗ്ഗിയും സൊമാട്ടോയും തമ്മിലുള്ള മത്സരം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. 

ഇതിന് മുന്‍പും സ്വിഗ്ഗിയും സൊമാട്ടോയും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതാണ്. അതേസമയം ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാത്. ഇന്ത്യയില്‍ ആമസോണ്‍ ഭക്ഷണ വിതരണ രംഗത്തേക്കും പ്രവേശിക്കുന്നതോടെ ഈ മേഖലയില്‍ മത്സരം ശക്തിപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സൊമാട്ടോ, സ്വിഗ്ഗി, ഊബര്‍ തുടങ്ങിയവര്‍ സേവനങ്ങളിലും വിതരണ മേഖലയിലും കൂടുതല്‍ അഴിച്ചുപണികള്‍ നടത്താനുള്ള നീക്കവും നടത്തുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved