ആദ്യദിവസം തന്നെ മികച്ച പ്രതികരണം നേടി സൊമാറ്റോ ഐപിഒ; 56 ശതമാനം ഓഹരികള്‍ക്കും സബ്സ്‌ക്രിപ്ഷന്‍

July 14, 2021 |
|
News

                  ആദ്യദിവസം തന്നെ മികച്ച പ്രതികരണം നേടി സൊമാറ്റോ ഐപിഒ; 56 ശതമാനം ഓഹരികള്‍ക്കും സബ്സ്‌ക്രിപ്ഷന്‍

സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസം തന്നെ മികച്ച പ്രതികരണം. ഉച്ചകഴിഞ്ഞ് 3 മണിയോടെ 56 ശതമാനവും സബ്സ്‌ക്രൈബ് ചെയ്തതായി എന്‍എസ്ഇയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കകം തന്നെ റീട്ടെയില്‍ വിഭാഗത്തിലെ മുഴുവന്‍ ഓഹരികള്‍ക്കും സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു.

9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇന്‍ഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷ നല്‍കാം.

Related Articles

© 2025 Financial Views. All Rights Reserved