മികച്ച പ്രതികരണം നേടി സൊമാറ്റോ ഐപിഒ; നാളെ സമാപിക്കും

July 15, 2021 |
|
News

                  മികച്ച പ്രതികരണം നേടി സൊമാറ്റോ ഐപിഒ; നാളെ സമാപിക്കും

മുംബൈ: സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) വിപണിയില്‍ മികച്ച പ്രതികരണം. 1.3 തവണ വില്‍പ്പനയ്ക്ക് വച്ച ഓഹരികള്‍ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയില്‍ നിക്ഷേപകര്‍ ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പിന്റെ ഓഹരികള്‍ക്കായുളള ലേലം വിളിക്കുന്നത് തുടരുകയാണ്.71.92 കോടി ഐപിഒ ഇഷ്യു വലുപ്പത്തിന് 95.44 കോടി ഓഹരികള്‍ക്കുളള ബിഡ്ഡുകള്‍ ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിന്റെ 3.96 ഇരട്ടി ആവശ്യക്കാരെത്തി. വ്യക്തി?ഗത റീട്ടെയില്‍ നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഓഹരികളോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍വഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്.

ഇന്‍ഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വില്‍പ്പന. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാന്‍ കഴിയുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 13 ലോട്ടിന് വരെ അപേക്ഷനല്‍കാം. ഐപിഒ നാളെ സമാപിക്കും.

Read more topics: # ZOMATO, # സൊമാറ്റോ,

Related Articles

© 2025 Financial Views. All Rights Reserved