
എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തയുടനെ സൊമാറ്റോയുടെ ഓഹരി വില 51.32 ശതമാനം കുതിച്ചു. ഐപിഒ വിലയായ 76 രൂപയില്‍ നിന്ന് 115 രൂപയായാണ് വില ഉയര്‍ന്നത്. വിപണിയില്‍ വ്യാപാരം തുടരവെ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് (ഒരു ദിവസത്തെ അനുവദനീയമായ ഉയര്‍ന്ന വില) ഭേദിച്ച് ഓഹരി വില 138 രൂപയിലെത്തുകയും ചെയ്തു. ഇതോടെ മിനുട്ടുകള്‍ക്കകം നിക്ഷേപകരുടെ മൂല്യം ഇരട്ടിയായി.
ഓഹരി വില കുതിച്ചതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയായി. അതേസമയം, ഐപിഒക്ക് അപേക്ഷിച്ച റീട്ടെയില്‍ നിക്ഷേപകരില്‍ ചുരുക്കം പേര്‍ക്ക് മാത്രമാണ് ഓഹരി അലോട്ട്മെന്റ് ലഭിച്ചത്. യുപിഐ വഴി അപേക്ഷിച്ചവരില്‍ 28 ശതമാനം പേരുടെയും അപേക്ഷ തള്ളിപ്പോയി.