പുതിയ പദ്ധതികളുമായി സൊമാറ്റോ; സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു

August 06, 2021 |
|
News

                  പുതിയ പദ്ധതികളുമായി സൊമാറ്റോ; സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു

ഐപിഒയ്ക്ക് ശേഷം പുതിയ പദ്ധതികളുമായി സൊമാറ്റോ. നിലവില്‍ മറ്റു പേയ്മെന്റ് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സൊമാറ്റോ ഭാവിയില്‍ സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ള പദ്ധതികളാണ് അണിയറയിലെന്ന് റിപ്പോര്‍ട്ടുകള്‍. റേസര്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങള്‍ ആണ് സൊമാറ്റോ ഉപയോഗപ്പെടുത്തുന്നത്. വിവിധ പേയ്മെന്റ് സൗകര്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ഒരുങ്ങും. പുതുതായി തുടങ്ങുന്ന പേയ്മെന്റ് സംവിധാനം കമ്പനി തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. സൊമാറ്റോ പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും പേയ്മെന്റ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക.

ഇസഡ്പിപിഎല്‍ പേയ്‌മെന്റ് അഗ്രഗേറ്ററും ഗേറ്റ്വേ സേവനങ്ങളും നല്‍കുമെന്നും സൊമാറ്റോ വ്യക്തമാക്കി. ഇലക്ട്രോണിക്, വെര്‍ച്വല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍, ഇ-വാലറ്റുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഉപഭോക്താക്കള്‍ക്കുള്ള ക്യാഷ് കാര്‍ഡുകള്‍ എന്നിവ പരിഗണിക്കുമെന്നും സൊമാറ്റോ പറഞ്ഞു. മൊബൈല്‍ ഫോണിന് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പേയ്മെന്റ് സംവിധാനങ്ങളും ഇതോടൊപ്പം ലഭ്യമാകുമെന്നും സൊമാറ്റോ പറഞ്ഞു. 10,000 രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പ്രാരംഭ സബ്സ്‌ക്രിപ്ഷനുമായി സംയോജിപ്പിക്കും.

കരണ്ട് ബില്‍, വെള്ളക്കരം, എന്നിവയോടൊപ്പം ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനും ഇത് സഹായകരമാകും. 20 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ അംഗീകൃത മൂലധനം. 10 കോടി വീതമുള്ള 2 കോടി ഓഹരികളായി ഇതിനെ തിരിച്ചിട്ടുണ്ട്. സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേക്കുള്ള കമ്പനിയുടെ കടന്നുവരവ്.

Related Articles

© 2025 Financial Views. All Rights Reserved