പുതുവത്സരാഘോഷം: സൊമാറ്റോ ഒറ്റ ദിവസം നേടിയത് 2 മില്യണ്‍ ഓര്‍ഡറുകള്‍

January 01, 2022 |
|
News

                  പുതുവത്സരാഘോഷം: സൊമാറ്റോ ഒറ്റ ദിവസം നേടിയത് 2 മില്യണ്‍ ഓര്‍ഡറുകള്‍

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ഒറ്റ ദിവസം നേടിയത് രണ്ടു ദശലക്ഷം ഓര്‍ഡറുകള്‍. പുതുവത്സരത്തലേന്നായ ഇന്നലെയാണ് വന്‍ ഓര്‍ഡര്‍ നേടാന്‍ കമ്പനിക്കായത്. ഓരോ മിനുട്ടിലും 7000 ഓര്‍ഡറുകള്‍ നേടിയെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റിലൂടെ അറിയിച്ചു. ഡിസംബര്‍ 31 ന് മാത്രം സൊമാറ്റോയിലൂടെ 36,000 ബിരിയാണ് വിറ്റു പോയത്.

ഇന്നലെ 9.14 വരെ 91 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നതെന്ന് ദീപീന്ദര്‍ ഗോയര്‍ ട്വീറ്റിലൂടെ അവകാശപ്പെട്ടു. പുതുവത്സര തലേന്നുള്ള ഫുഡ് ഓര്‍ഡറില്‍ ആഗോള തലത്തില്‍ തന്നെ രണ്ടാമതെത്തി ഇന്ത്യ. 10 ദശലക്ഷം ഓര്‍ഡറുകള്‍ ഇന്ത്യയില്‍ ഉണ്ടായപ്പോള്‍ 1.7 ദശലക്ഷം ഓര്‍ഡറുകളുമായി യുഎഇയാണ് മുന്നില്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പലയിടങ്ങളിലും സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ചത് ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നേട്ടമായി.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് കേക്ക് ആണെന്നാണ് റിപ്പോര്‍ട്ട്. ഓരോ സെക്കന്‍ഡിലും രാജ്യത്ത് കേക്ക് ഓര്‍ഡര്‍ ചെയ്യപ്പെട്ടു.
മറ്റൊരു പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയും പുതുവത്സര രാത്രിയില്‍ മികച്ച വില്‍പ്പനയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്. സ്വിഗ്ഗിയുടെ പാര്‍ട്ണറായ മേഘ്ന ബിരിയാണി 2020 പുതുവത്സരത്തലേന്ന് വിറ്റഴിച്ചത് 400 കിലോ ബിരിയാണിയായിരുന്നുവെങ്കില്‍ ഈ വര്‍ഷം ആയിരം കിലോ ആണ് തയാറാക്കിയത്.

Read more topics: # ZOMATO, # സൊമാറ്റോ,

Related Articles

© 2025 Financial Views. All Rights Reserved