
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാട്ടോ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തിലാണിപ്പോള്‍. പുതിയ നീക്കത്തിന്റെ ഭാഗമായി കമ്പനി സര്‍വീസുകള്‍ വൈകിയാല്‍ പണം തിരികെ നല്‍കു എന്ന ഓഫറാണ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിന്റെയും, സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് സൊമാട്ടോ പുതിയ നീക്കം നടത്തുന്നത്. ഫുഡ് ഡെലിവറി രംഗത്ത് രാജ്യത്ത് മത്സരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം 30 മിനിട്ടാണ് ഡെലിവറി സമയമായി കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം ഡെലിവറിക്കായി എടുക്കയാണെങ്കില്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കും. കഴിഞ്ഞ ദിവസം കമ്പനി ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. നിലവില്‍ ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഇന്ത്യന്‍ ഭക്ഷണവികരണ രംഗത്തേക്കും പ്രവേശനം നടത്താനിരിക്കയാണ് സൊമാട്ടോ പുതിയ ഓഫറുകള്‍ ്പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 100 നഗരങ്ങളിലെ റെസ്റ്റോറന്റുകളില്‍ സൊമാട്ടോയുടെ പുതിയ മെനു ഓഫര്‍ പുറത്തിറങ്ങിയെന്നാ്ണ് വിവരം.
രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികള്‍ക്കിടയില്‍ അതിശക്തമായ മത്സരമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ അടിത്തറ വികസിപ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ശക്തിപ്പെടുത്തുകയെന്നതാണ് ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ മുഖ്യലക്ഷ്യം.