
ഫേസ്ബുക്ക് ഉഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ വോട്ടെടുപ്പില്‍ സുക്കര്‍ബര്‍ഗ് ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടരും. സുക്കര്‍ബര്‍ഗിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനായി വ്യാഴാഴ്ച നടന്ന വാര്‍ഷികപൊതുയോഗത്തില്‍ 60 ശതമാനം വോട്ടിന്റെ പിന്തുണയോടെയാണ് സ്ഥാനം നിലനിര്‍ത്തുന്നത്.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഫേസ്ബുക്കിന് സംഭവിച്ച പരാജയത്തെ തുടര്‍ന്ന് ഓഹരി ഉടമകള്‍ സക്കര്‍ബര്‍ഗിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് ഫേസ്ബുക്ക് ഓഹരി പങ്കാളികളിലൊന്നായ ട്രില്യം അസറ്റ് മാനേജ്‌മെന്റ് സക്കര്‍ബര്‍ഗ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറണം എന്നു ആവശ്യപ്പെട്ട് മുന്നോട്ട് വന്നവരില്‍ പ്രധാനിയാണ്.
എന്നാല്‍ ആരെല്ലാമാണ് സക്കര്‍ബര്‍ഗിനെതിരെ വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല. നിലവില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫേയ്‌സ്ബുക്ക് ചെയര്‍മാന്‍ സ്ഥാനവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തും സക്കര്‍ബര്‍ഗ് തന്നെ തുടരും. ഫെയ്‌സ്ബുക്കിന്റെ രണ്ട് മുഴുവന്‍ സമയ ചുമതലകളയായിരുന്നു സക്കര്‍ബര്‍ഗ് വഹിച്ചിരുന്നത്.