
സൗദിയിലെ പ്രമുഖ റീട്ടെയ്ല്‍ ബാങ്കായ അല്‍ റാജി ബാങ്കിന്റെ ലാഭം നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റലഭാത്തില്‍ 12 ശതമാനം വര്‍ധനവാണ് നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച ബാങ്കിന്റെ അറ്റലാഭം 2.83 ബില്യന്‍ റിയാലായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റലാഭത്തില്‍ നടപ്പുവര്‍ഷത്തില്‍ ആദ്യത്തെ ഒമ്പത് മാസത്തില്‍ 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റലാഭത്തിലെ വര്‍നവ് ഒമ്പത് മാസത്തിനിടെ എട്ട് ബില്യണ്‍ റിയാല്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ മാത്രം 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 14.48 ബില്യണ്‍ റിയാലായി അധികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വായ്പാ ബുക്കില്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ച് 244.59 ബില്യണ്‍ റിയാലായി അധികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച കൈവരിച്ച് 29881 ബില്യണ്‍ റിയാലായി അധികരിച്ചുവെന്നാണ് ബങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നടപ്പുവര്‍ഷത്തിലെ മൂന്നാം പാദം അവസാനിക്കുമ്പോള്‍ ബാങ്കിന്റെ ആസ്തികളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ആസ്തി നാല് ശതമാനം ഉയര്‍ന്ന് 368.28 ബില്യണ്‍ റിയാലായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.