
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ തട്ടിപ്പിന്നിരയാകുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തിയത് പോലെ അലഹബാദ് ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അലഹബാദ് ബാങ്കില്‍ നിന്ന് 1774 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ (ബിപിഎസ്എല്‍) എന്ന കമ്പനി തട്ടിപ്പ് നടത്തിയിട്ടുള്ളത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കമ്പനി വന്‍ വായ്പാ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യം ബാങ്ക് തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി ആകെ 3,805.15 കോടി രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്ക് കൈമാറുകയും ചെയ്തു. വജ്രവ്യപാരിയായ നീരവ് മോദിയടക്കമുള്ളവര്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയിരുന്നത്. നീരവ് മോദിയില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോകുന്നതിനിടയിലാണ് വീണ്ടും വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.
അതേസമയം കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം പൂര്‍ണമായും പരിശാേധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. അലഹബാദില്‍ ബാങ്കില്‍ നിന്ന് കമ്പനി നടത്തിയ വായ്പാ തട്ടിപ്പിനെ പറ്റി അന്വേഷിക്കാന്‍ സിബഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ അലഹബാദ് ബാങ്കിന്റെ ഓഹരിയില്‍ കഴിഞ്ഞ ദിവസം വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 15 ശതമാനം ഇടിവാണ് അലഹബാദ് ബാങ്കിന്റെ ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.