
ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് ആരംഭിച്ചു. ആപ്പിള്‍ ഫെസ്റ്റ് മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 28 വരെയാണ് നടക്കുന്നത്. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ ഇന്ത്യയില്‍ നല്‍കിയിട്ടുള്ളത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ആപ്പിള്‍ ഫെസ്റ്റില്‍ മാക്ബുക്ക് ലാപ്‌ടോപ്, ഐ ഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ് എന്നീ ഉതപന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടാണ് നല്‍കിയിട്ടുള്ളത്.
ആപ്പിള്‍ ഐഫോണ്‍ എക്‌സ് 73,999 രൂപയ്ക്ക് ലഭിക്കും.യഥാര്‍ത്ഥ വില 91,900 രൂപയാണ്. 29,900 രൂപ വിലയുള്ള ഐ ഫോണ്‍ 6s 27,999 രൂപയ്ക്ക് ലഭിക്കും. ആപ്പിളിന്റെ ഐ പാടിനും വിലക്കുറവുണ്ട്. 9.7 ഇഞ്ച് വലിപ്പമുള്ള ഐപാടിന് 24,990 രൂപയും, 47,9990 രൂപയ്ക്ക് 10.5 ഇഞ്ച് വലിപ്പമുള്ള ഐപാട് ലഭിക്കും. ആപ്പിളിന്റെ സീരിസ് 3 വാച്ചിനും വന്‍ ഡിസ്‌ക്കൗണ്ടാണ് ഉള്ളത്. 23,990 രൂപയ്ക്ക് വാച്ച് ലഭിക്കും. യഥാര്‍ത്ഥ വില 28,900 രൂപയാണ്.