
ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണുകള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കും. ഇന്ത്യയില്‍ ഐഫോണിന്റെ മാനുഫാക്ചറിംഗ് ഹബ്ബായി വികസിപ്പിക്കുന്നിന്റെ നീക്കമായാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ ആപ്പിള്‍ യൂറോപ്യന്‍ വിപണിയിലേക്കെത്തുന്നത്. അതേസമയം ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതും, മാനുഫാക്ചറിംഗ് മേഖല വികസിപ്പിക്കാനൊരുങ്ങിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല ഇന്ത്യയില്‍ ഐ ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ യൂറോപ്യന്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുളള്ളത്.
എന്നാല്‍ 2016 ലാണ് ആപ്പിളിന്റെ മാനുഫാക്ചറിംഗ് രംഗം വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ബംഗൂളൂരു കേന്ദ്രീകരിച്ചാണ് ഐ ഫോണ്‍ ആപ്പിള്‍ നിര്‍മിക്കുന്നത്. വിസ്‌ട്രോണ്‍ കോര്‍പ്പുമായി ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ കരാറിലേര്‍പ്പെട്ടതായാണ് വിവരം. അതേസമയം ഇന്ത്യയില്‍ നിര്‍മ്മിച്ച വിവിധ ഐ ഫോണ്‍ സ്മാര്‍ട്ട് ഫോണുകളായ ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 7 എന്നീ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ ഇടംപിടിക്കാനും ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചിലവില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാനുള്ള ലക്ഷ്യത്തോടെയാണ് ആപ്പിള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.