ആപ്പിള്‍ ഇനി കൈയിലൊതുങ്ങും!; പുതിയ ബജറ്റ് ഐഫോണുകളുമായി ആപ്പിളെത്തുമെന്ന് സൂചന

March 17, 2020 |
|
Lifestyle

                  ആപ്പിള്‍ ഇനി കൈയിലൊതുങ്ങും!; പുതിയ ബജറ്റ് ഐഫോണുകളുമായി ആപ്പിളെത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ആപ്പിളിന്റെ വിപണി തകര്‍ച്ചയിലേക്ക് പോയിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ആപ്പിള്‍ സ്റ്റോറുകള്‍ അടച്ച് പൂട്ടുന്നതുള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും പുതിയ ഹാര്‍ഡ്വെയറില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കമ്പനിയെ തടഞ്ഞിട്ടില്ല. പുതിയ ഐഒഎസ് സോഫ്‌റ്റ്വെയര്‍ പുറത്തിറങ്ങാനിരിക്കുന്ന ബജറ്റ് ഐഫോണുകളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ്.

 ചെറിയ കോംപാക്റ്റ് ഐഫോണ്‍ എസ്ഇ 2 ല്‍ ആപ്പിള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആപ്പിളിന് ഒന്നിലധികം ബജറ്റ് ഉപകരണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നു. ഐഒഎസ് 14 നുള്ള കോഡില്‍, ഒരു വലിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ / ഐഫോണ്‍ 9 നെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ഈ പുതിയ നിര ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയ്ക്ക് പകരമായിരിക്കാം.

ഈ രണ്ട് ഫോണുകളും എ13 ബയോണിക് ചിപ്സെറ്റ് നല്‍കുന്നതായിരിക്കും. ഐഫോണുകളിലെ മറ്റൊരു രസകരമായ ഡിസൈന്‍ ഹോം ബട്ടണിന്റെ തിരിച്ചുവരവായിരിക്കും. നേരത്തെയുണ്ടായിരുന്ന ഹോം ബട്ടണ്‍ തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ സമീപകാല സോഫ്‌റ്റ്വെയറില്‍ കണ്ടെത്തി. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയ്ക്ക് ശേഷം ഹോം ബട്ടണ്‍ നിര്‍ത്തലാക്കിയിരുന്നു. ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണുകളില്‍ ടച്ച് ഐഡി  വിലയേറിയ ഫെയ്സ് ഐഡിയെ മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറിയ ഐഫോണ്‍ എസ്ഇ2 / ഐഫോണ്‍ 9 ചെറിയ 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 പ്ലസ് / ഐഫോണ്‍ 9 പ്ലസ് 5.5 ഇഞ്ച് വലിയ സ്‌ക്രീന്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഡിസൈന്‍ പുതിയ ഐഫോണുകളുടെ വില കുറയ്ക്കാന്‍ ആപ്പിളിനെ സഹായിക്കും. ഫോണുകള്‍ക്ക് ഒരു എന്‍എഫ്സി റീഡര്‍ ലഭിക്കും. കൂടാതെ ആപ്പിള്‍ പേ ഉപയോഗിക്കാനും കഴിയും. ആന്‍ഡ്രോയിഡ് എതിരാളികളുടെ ആധിപത്യമുള്ള എന്‍ട്രി ലെവല്‍ പ്രീമിയം വിഭാഗത്തില്‍ മത്സരിക്കാന്‍ ആപ്പിളിനെ പുതിയ ഫോണുകള്‍ സഹായിക്കും. വിലക്കുറവോടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ആപ്പിള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ പുതിയ ഫോണുകള്‍ മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്ന് വിലയിരുത്തുന്നു.

Related Articles

© 2024 Financial Views. All Rights Reserved