
ഇന്ത്യയില്‍ ആദ്യത്തെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നതിനുള്ള സ്ഥലങ്ങളുടെ അവസാനത്തെ ലിസ്റ്റ് കമ്പനി തയ്യാറാക്കിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ആദ്യത്തെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറക്കാനുള്ള പദ്ധതിക്ക് ആക്കം കൂട്ടുകയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അന്തിമതീരുമാനമെടുക്കുമെന്നും കമ്പനി അറിയിച്ചു.
മുംബൈ നഗരങ്ങളിലെ പല സ്ഥലങ്ങളും റീട്ടെയില്‍ സ്റ്റോറിനായി പരിഗണനയിലുണ്ട്. ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യൂ, ലണ്ടനിലെ റീജന്റ് സ്ട്രീറ്റ് അല്ലെങ്കില്‍ പാരിസിലെ ചാമ്പസ്-എലിസീസ് തുടങ്ങിയ ലൊക്കേഷനുകളുമായി താരതമ്യം ചെയ്ത് കൊണ്ടാണ് കമ്പനി ഇന്ത്യയില്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. രാജ്യത്ത് സ്വന്തം സ്റ്റോര്‍ തുറക്കുന്നതില്‍ നിന്ന് ആപ്പിളിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കാരണം പ്രാദേശിക നിര്‍മാണ സൗകര്യം വേണമെന്ന നിബന്ധന മൂലമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണയൂണിറ്റ് ആരംഭിച്ചതോടെ ഈ തടസ്സം മാറുകയായിരുന്നു. എന്നാല്‍, ഇന്ത്യയിലെ ചില്ലറ വികസനത്തില്‍ ഗവണ്‍മെന്റുമായി ആപ്പിള്‍ ചര്‍ച്ച ചെയ്തു വരികയാണ്.
കമ്പനിയുടെ വരുമാനം റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ ഒരു സുപ്രധാന മാര്‍ക്കറ്റാണെന്ന് കമ്പനി പറഞ്ഞത്. കുറച്ചുകാലത്ത് ഇത് വെല്ലുവിളി നിറഞ്ഞ ഒരു വിപണിയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന ഫോണുകളില്‍ 20 ശതമാനം താരിഫ് നിര്‍ത്തലാക്കാനും കമ്പനിയ്ക്ക് നിര്‍ദേശം നല്‍കും. ഏറ്റവും അടുത്ത കാലത്തായി കമ്പനികള്‍ അമേരിക്കയില്‍ നിന്ന് 44 ശതമാനം വരുമാനവും ചൈനയില്‍ നിന്ന് 18 ശതമാനവും ഉത്പാദിപ്പിച്ചു.