
കല്‍ക്കത്ത: വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുറക്കാന്‍ തീരുമാനം. ഇന്ത്യന്‍ മികച്ച നേട്ടം കൈവരിക്കുകയെന്നതാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചതോടെ ഐ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എക്‌സ് ആറിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വില കുറയുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വന്‍നേട്ടം കൈവരിക്കുക എന്നതാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന വിലയുള്ള പ്രീമിയം സ്മാര്‍ട് ഫോണുകളുടെ കമ്പനികളുടെ സ്ഥാന പട്ടികയില്‍ ആപ്പിളിന് മൂന്നാം സ്ഥാനമാണുള്ളത്. 30000ത്തിന് മുകളിലുള്ള പ്രീമിയം സ്മാര്‍ട് ഫോണുകളുടെ വില്‍പ്പനയില്‍ സാംസങാണ് ഒന്നാം സ്ഥാനത്തുള്ളത്. 34 ശതമാനമാണ് സാംസങിന്റെ വിഹിതം. വണ്‍ പ്ലസ് രണ്ടാം സ്ഥാനത്താണുള്ളത്. 33 ശതമാനമാണ് വിഹിതം. ആപ്പിളിന്റെ 23 ശതമാനവുമാണെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വിപണയില്‍ ആപ്പിള്‍ ഐ ഫോണുകളുടെ വില ഇങ്ങനെയാണ് ഇനി മുതല്‍ ഉണ്ടാവുക. ഐ ഫോണ്‍ എക്‌സ് ആര്‍ 64 ജിബിയുടെ മോഡലിന് 59,900 രൂപയാണ് വില. ഇതിന് മുനപ് ഉണ്ടായിരുന്ന വില 76,900 രൂപയാണ്. 128 ജിബിയുടെ മോഡല്‍ വില 64,900 രൂപയുമാണ്. ഇതിന് മുന്‍പ് 81,900 രൂപയാണ് ഉണ്ടായിരുന്നത്. 256 ജിബി മോഡല്‍ 74,900 രൂപയുമാണ് ഉണ്ടായിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് ഇത് കൂടാതെ 10 ശതമാനം ക്യാഷ് ബയ്ക്കും ലഭിക്കും.