
ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചു. രാജ്യത്ത് ഐഫോണ്‍ മോഡലുകളുടെ രണ്ട് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണും വിസ്ട്രോണും തങ്ങളുടെ എല്ലാ ഉല്‍പാദന കേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇതോടെ ഐഫോണുകളുടേയും മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളുടേയും ഉൽപ്പാദനം താത്ക്കാലികമായി നിർത്തിയിരിക്കുകയാണ്.
ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി കമ്പനി എന്നറിയപ്പെടുന്ന ഫോക്‌സ്‌കോൺ ഏപ്രിൽ 14 വരെ പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടുതൽ സർക്കാർ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിയും. ഓർഡർ പാലിക്കുന്നുണ്ടെങ്കിലും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വിസ്ട്രോൺ പ്രതിനിധി വിസമ്മതിച്ചു.
ആപ്പിളിന് പുറമെ ഇപ്പോള്‍ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയെ നയിക്കുന്ന ഷവോമി ഉള്‍പ്പെടെ മറ്റ് പല കമ്പനികളുടെയും പ്രധാന നിര്‍മാണ പങ്കാളികള്‍ കൂടിയാണ് ഫോക്സ്‌കോണും വിസ്ട്രോണും. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ തുടങ്ങിയ മോഡലുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു.ആപ്പിളിന് ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഐഫോണ്‍ 11 നിര്‍മ്മിക്കാനുള്ള പദ്ധതിയില്ലെന്നും അതിന്റെ ഉത്പാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് തുടരുമെന്നുമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാൽ ഈ തീരുമാനം ഏതൊക്കെ ഉൽപ്പന്നങ്ങളെ ബാധിച്ചുവെന്ന് ഒരു കമ്പനിയും പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ ഇന്ത്യൻ സൗകര്യങ്ങളുടെ അഭാവം പ്രധാനമായും പഴയ ഐഫോൺ മോഡലുകളെ ഇല്ലാതാക്കുന്നു എന്ന് വ്യക്തമാണ്. അവ ആഭ്യന്തര വിപണി ലക്ഷ്യമിട്ടുള്ള ഉപകരണങ്ങളാണ് പ്രധാനമായും നിർമ്മിക്കുന്നത്.
കൊറോണ വൈറസ് പകർച്ചാവ്യാധിയെ തടയാൻ വേണ്ടിയുള്ള 21 ദിവസത്തെ ലോക്ക്ഡൗൺ ലോകത്തിലെ അതിവേഗം വളരുന്ന സാങ്കേതിക ഭീമന്മാരുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല, ആഗോള ഉപകരണങ്ങളുടെ വിപണിയിലും ഇടിവുണ്ടാക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ പ്രതിനിധികൾ അഭിപ്രായം നൽകാൻ തയാറായിട്ടില്ല.
ഉയർന്ന വിലയും 20 ശതമാനം വരുന്ന ഇറക്കുമതി താരിഫും കാരണം ഇന്ത്യയുടെ കുതിച്ചുയരുന്ന സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു ചെറയ സ്ഥാനം മാത്രമാണ് ആപ്പിളിനുള്ളത്. എന്നാൽ ദീർഘകാല വളർച്ചയിൽ രാജ്യത്തെ വിപണിയെ കമ്പനി പ്രധാനമായി കാണുന്നു. ആപ്പിൾ മാപ്‌സ് ഡാറ്റയിൽ പ്രവർത്തിക്കുന്ന കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനിക്ക് ഹൈദരാബാദിൽ ആയിരക്കണക്കിന് ജീവനക്കാരുള്ള ഒരു ഓഫീസ് ഉണ്ട്. സർക്കാരിന്റെ വൈറസ് പ്രതിരോധ നടപടികൾ അവയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ആപ്പിളിന് പുറമേ ഒപ്പോ, റയല്‍മി, വിവോ എന്നിവയും അവരുടെ പ്രാദേശിക നിര്‍മാണശാലകള്‍ അടച്ചുപൂട്ടി. രാജ്യത്തെ മറ്റ് ഉപകരണ നിര്‍മ്മാണങ്ങളെയും ലോക്ക്ഡൗണ്‍ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ മേഖലാ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 28.6 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷവോമിയ്ക്കുള്ളത്. സാംസങ് 20.6 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണി എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം മൊത്തം കയറ്റുമതി 2018 ലെ 141.1 മില്യണിൽ നിന്ന് 2019 ല്‍ 152.2 മില്യൺ യൂണിറ്റ് എന്ന നാഴികക്കല്ലിലെത്തി.