
ആപ്പിള്‍ അടുത്ത വര്‍ഷം ഏഴ് പുതിയ മോഡല്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 5ജി, 4,ജി ഫോണുകളുടെ ഏഴ് മോഡലുകളാണ് ആപ്പിള്‍ 2020ല്‍ വിപണിയിലെത്തിക്കുന്നത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന ഐ ഫോണിന്റെ എസ്ഇ മോഡലും പുറത്തിറക്കുന്നുണ്ട്.
ഐഫോണ്‍ എസ്ഇയുടെ പിന്‍ഗാമിയായി എസ്ഇ-2വാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. മാര്‍ച്ച് 2020ല്‍ എസ്ഇ-2 വിപണിയില്‍ എത്തും. 5.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയും സിംഗിള്‍ റിയര്‍ കാമറയും ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ചിപ്പുമാണ് എസ്ഇ-2വിന്റെ പ്രത്യേകത. എന്നാല്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ ഫോണിന് ഉണ്ടാവില്ല. ഫിംഗര്‍ പ്രിന്റ് റെക്കഗ്നീഷനാവും ഫോണിന്റെ ലോക്ക്. മാത്രമല്ല 5ജി ഫോണിന് സപ്പോര്‍ട്ട് ചെയ്യില്ല. എസ്ഇ-2വിന്റെ 4ജി ഫോണാവും ലഭ്യമാകുക.
അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ വിലക്കുറഞ്ഞ മോഡലുകളില്‍ ഒന്നായിരിക്കും ഇത്. 28500 രൂുപയായിരിക്കും ഫോണിന്റെ ഇന്ത്യയിലെ വില. 2020ന്റെ അവസാനത്തോടെ ആവും ആപ്പിളിന്റെ പ്രധാന ഐഫോണായ 12 ലൈന്‍ അപ് റിലീസ് ചെയ്യുക. ഇത് സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഇതില്‍ മൂന്ന് 5ജി മോഡലുകളാണ് ഉള്ളത്. ഇതിന് പുറമനെ മൂന്ന് 4ജി മോഡലുകളും ഉണ്ടാവും.
മൂന്ന് ചെറിയ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഡ്യുവല്‍ റിയര്‍ കാമറയാണള്ളതെങ്കില്‍ പ്ലസ്, മാക്‌സ് എന്നീ മോഡജലുകള്‍ക്ക് ട്രിപ്പിള്‍ റിയര്‍ കാമറ, 3ഡി സെന്‍സിങ് എന്നിവ ഉണ്ടാവും. ഒഎല്‍ഇഡി ഡിസ്‌പ്ലേ ആവും പല മോഡലുകള്‍ക്കും ഉണ്ടാവുക. എസ്ഇ-2 മോഡലിന് എല്‍സിഡി ഡിസ്‌പ്ലേയാണ്. മിക്ക ഫോണുകളും സെപ്റ്റംബറിലാവും വിപണിയിലെത്തുക എന്നാണ് കണക്ക് കൂട്ടല്‍. ഐഫോണ്‍ 12 പ്രോ 5ജി മോഡല്‍ 2020ന്റെ ആദ്യം തന്നെ വിപണിയില്‍ എത്തും.