എസ്ബിഐ അക്കൗണ്ട് ഹോള്‍ഡര്‍മാരാണോ?ഇക്കാര്യം മറക്കല്ലേ

January 02, 2020 |
|
Banking

                  എസ്ബിഐ അക്കൗണ്ട് ഹോള്‍ഡര്‍മാരാണോ?ഇക്കാര്യം മറക്കല്ലേ

2020ല്‍ എസ്ബിഐ ബാങ്ക് ഹോള്‍ഡര്‍മാര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്ന് മാറ്റങ്ങളാണ് ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നിര്‍ബന്ധമായും അറിയേണ്ടത്. കാരണം ഇവ അക്കൗണ്ട് ഉടമകള്‍ക്ക് ഗുണകരമായ മാറ്റങ്ങളാണ്. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍

ഭവനവായ്പാ പലിശ കുറയും

ജനുവരി ഒന്നുമുതല്‍ തന്നെ പുതുക്കിയ പലിശനിരക്കുകള്‍ പ്രഖ്യാപിച്ചാണ് എസ്ബിഐ പുതുവര്‍ഷം വരവേറ്റത്. എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് അധിഷ്ഠിത വായ്പകള്‍ക്ക് പലിശനിരക്ക് നിലവിലുള്ള 8.05 % നിന്ന് 7.8 ശതമാനമായി കുറച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷണ ചെറുകിട സംരംഭങ്ങള്‍ എടുത്തിരിക്കുന്ന വായ്പകളുടെ പലിശയും 25 ബേസിസ് പോയിന്റ് കുറയും. കാല്‍ശതമാനത്തോളം പലിശയിളവ് ആസ്വദിക്കാം. കൂടാതെ പുതുവര്‍ഷത്തില്‍ എടുക്കുന്ന ലോണുകള്‍ക്ക് 7.9% എന്ന കുറഞ്ഞ നിരക്കിലുള്‌ള പലിശ നല്‍കിയാല്‍മതി. നിലവില്‍ 8.15 % ആണിത്. നേരത്തെ എംസിഎല്‍ആര്‍ അധിഷ്ഠിത നിരക്കില്‍ എസ്ബിഐ പത്ത് ബേസിസ്സ പോയിന്റ് കുറവാണ് വരുത്തിയത്. ഡിസംബര്‍ പത്ത് മുതല്‍ ആ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം എഠ്ടുതവണയാണ് എംസിഎല്‍ആര്‍ പലിശിയില്‍  ഇളവ് വരുത്തുന്നത്.

എടിഎം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒടിപി

എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ സുരക്ഷാഭീഷണിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരുപാട് പഴികേട്ടിട്ടുണ്ട്. എന്നാല്‍ ഈ പഴികള്‍ക്ക് ഒരു പരിഹാരം വേണ്ടേ. അതാണ് ഈ പുതിയ വണ്‍ ടൈം പാസ്വേര്‍ഡ് സംവിധാനം. പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക എടിഎമ്മില്‍ നിന്ന് പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ട് ഹോള്‍ഡര്‍ നല്‍കിയ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഓടിപി നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു. പക്ഷെ ഒരു കാര്യമുണ്ട് ശ്രദ്ധിക്കാന്‍ ,എസ്ബിഐ ബാങ്കിന്റെ എടിഎമ്മില്‍മ ാത്രമേ ഈ സുരക്ഷാ സംവിധാനമുള്ളൂ. മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്ബിഐ അക്കൗണ്ട് ഉടമയാണെങ്കില്‍ പോലും ഈ സുരക്ഷാപരിരക്ഷ ഇല്ല.

ഇവിഎം ചിപ്പ് കാര്‍ഡ്

ഇന്നലെ മുതല്‍ ഇഎംവി ചിപ്പ് കാര്‍ഡ് ഇല്ലാത്ത ഡെബിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് പണംപിന്‍വലിക്കല്‍ സാധ്യമായിട്ടുണ്ടാകില്ല അല്ലേ? അതെ, മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ അധിക സുരക്ഷയുള്ള ഇഎംിയിലേക്ക് മാറ്റണമെന്ന് ബാങ്കുകള്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം മറന്നിട്ടുണ്ടെങ്കില്‍ ബാങ്കിനെ നേരിട്ട് സമീപിക്കുക. ഇടപാടുകള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിനടക്കം സുരക്ഷിതമാക്കാന്‍ സുരക്ഷാ ഉറപ്പാക്കുന്നതാണ് ഈ കാര്‍ഡുകള്‍. അപ്പോള്‍ എടുക്കാന്‍ മറക്കണ്ട.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved