
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാന്ദ്യം പടര്‍ന്നതോട രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് വാഹന വിപണിയെയും ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ചേഴ്‌സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.
രാജ്യത്തെ സാമ്പത്തിക പ്രതസന്ധി വിടാതെ പിന്തുടര്‍ന്നത് വാഹന വിപണിയെയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒക്ടോബറില്‍ വാഹന വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയെങ്കിലും അതുണ്ടായില്ല. വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 17.98 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്രവാഹനങ്ങളും മുചക്ര വില്‍പ്പനയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി. 1,62,67,778 ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയപ്പോള്‍ ഈ വര്‍ഷമത് ഒരുകോടി ഇരുപത്തെട്ട് ലക്ഷത്തി ആറുപത്തിനാലായിരത്തി തൊള്ളായിരത്തി മുപ്പത്താറ് ആയി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാ്ക്കുന്നത്. വാണിജ്യ വാഹന വില്‍പ്പനയിലടക്കം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 22.12 ശതമാനം ഇടിവാണ് രേഖ്‌പ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വാഹന വില്‍പ്പനയില്‍ 37.32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 247,005 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ ഈ വര്‍ഷം 154,814 യൂണിറ്റായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.