
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്കിന്റെ അറ്റലാഭത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 95 ശതമാനം വര്‍ധനവാണ് ആക്‌സിസ് ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 1,370 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 701 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്താമാക്കുന്നത്.
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലടക്കം വന്‍ വര്‍ധനവാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ ഏകദേശം 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റ്പലിശയിനത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 5,844 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ഏകദേശം 5,167 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബാങ്കിന്റെ പലിശേതര വരുമാനത്തിലും, ഫീ ഇനത്തിലുള്ള വനരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഈ ഇനത്തിലുള്ള ബാങ്കിന്റെ വരുമാനം 32 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ ഈ ഇനത്തിലുള്ള വരുമാനം 2,663 കോടി രൂപയില്‍ നിന്ന് 3,869 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബാങ്കിന്റെ വരുമാനത്തില്‍ ഏകദേശം 26 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.